വേനല്‍മഴയില്‍ അടൂരില്‍ മരം മുറിഞ്ഞ് വീണ് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

പത്തനംതിട്ട: വേനല്‍ മഴയില്‍ മരം മുറിഞ്ഞ് വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. അടൂര്‍ നെല്ലിമംഗലം സ്വദേശി മനുവാണ് മരിച്ചത്.

ഇന്ന് വൈകീട്ടോടെയാണ് അപകടം. മഴയില്‍ റോഡരികിലെ ആഞ്ഞിലിമരത്തിന്റെ കൊമ്പ് പൊട്ടി ഇതുവഴി കടന്നുപോവുകയായിരുന്ന മനുവിന്റെ ദേഹത്തേക്ക് വീണാണ് അപകടം സംഭവിച്ചത്.

പ്രദേശത്ത് ഉച്ചമുതല്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

Share news
error: Content is protected !!
Scroll to Top