പയ്യോളി: കഴിഞ്ഞദിവസം കോഴിക്കോട് പയ്യോളിയില്‍ നിന്നും കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. ആലുവയിലെ ലോഡ്ജില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ആലുവ പൊലീസാണ് അവരെ കണ്ടെത്തിയത്. ഇവരെ ആലുവ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. പതിനാലും പതിനഞ്ചും വയസ് പ്രായമുള്ള കുട്ടികളെയാണ് കാണാതായത്. സംഭവത്തില്‍ പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയാണ്. കുട്ടികള്‍ എന്തിനാണ് ആലുവയിലെത്തിയതെന്നോ തുടര്‍ന്നും യാത്ര ചെയ്യാന്‍ പദ്ധതിയിട്ടിരുന്നോ തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷിച്ച് വരികയാണ്.
പയ്യോളി അങ്ങാടിയിലെ ചെരിച്ചില്‍ പള്ളിയിലെ മദ്രസ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം വൈകീട്ട് നാലുമണിയോടെയാണ് കാണാതായത്. പള്ളിയില്‍ താമസിച്ച് ഖുര്‍ആന്‍ പഠനവും സ്‌കൂള്‍ പഠനവും നടത്തി വരികയായിരുന്നു കുട്ടികള്‍.




