പുത്തന്‍ കടപ്പുറം ജി.എം യു പി സ്‌കൂളില്‍ പൂര്‍വ്വ അധ്യാപക സംഗമം നടത്തി

HIGHLIGHTS : Former teachers' meet held at Puthan Kadappuram GMUP School

പുത്തന്‍ കടപ്പുറം ജി.എം യു പി സ്‌കൂളില്‍ പൂര്‍വ്വ അധ്യാപക സംഗമം നടത്തി. ‘ 2000 മുതല്‍ 2025 വരെ സ്‌കൂളില്‍ അധ്യാപകരായി ജോലിയിലുണ്ടായിരുന്ന 70 ല്‍ പരം അധ്യാപകരെ സ്‌കൂള്‍ അങ്കണത്തില്‍ ഒരുമിച്ചു കൂട്ടി ഈ തണലില്‍ ഇത്തിരി നേരം എന്ന ലേബലില്‍ പൂര്‍വ്വ അധ്യാപക സംഗമം നടത്തി. , ഈ വര്‍ഷം സ്‌കൂളില്‍ നിന്നും വിരമിക്കുന്ന അധ്യാപകന്‍ സിദ്ധീഖ് മാസ്റ്റര്‍ക്കുള്ള സ്‌നേഹോപഹാരചടങ്ങിന്റെ ഉഘാടന കര്‍മ്മം പപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 35-ാം വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയാബി നിര്‍വഹിച്ചു.

മുഖ്യാതിഥി റശീദ് പരപ്പനങ്ങാടി അധ്യപകന്റെ സാമൂഹ്യ ധര്‍മ്മത്തെ കുറിച്ചും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയുമിടയില്‍ ഉണ്ടാകേണ്ട ഹൃദയബന്ധം എങ്ങനെയായിരിക്കണമെന്ന് ഉദാഹര സഹിതം വിശദീകരിച്ചു സംസാരിച്ചു.

sameeksha-malabarinews

യാത്രയയപ്പിനോടനുബന്ധിച്ചു പൂര്‍വ്വ അധ്യാപകര്‍ ഉപഹാരസമര്‍പ്പണം നടത്തി യോഗത്തില്‍ സ്‌കൂള്‍ HM അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഷീബ ടീച്ചര്‍ സ്‌കൂള്‍ PTA പ്രസിഡണ്ട് നൗഫല്‍ SMC പ്രസിഡണ്ട് റഹ്‌മാന്‍ കെ, മുന്‍ PTA പ്രസിഡണ്ട് മജീദ് മുന്‍ HM മാരായ രവിന്ദ്രന്‍ മാഷ് , വിജയലക്ഷ്മി ടീച്ചര്‍, ചന്ദ്രന്‍ മാഷ് എന്നിവരും സദസ്സിനെ പ്രതിനിധീകരിച്ചു കൊണ്ട’ വിനോദ് മാസ്റ്റര്‍ പ്രമീള ടീച്ചര്‍, ശശീന്ദ്രന്‍ മാഷ്’ , രമേഷ് , രഘുനാഥന്‍ കൊളത്തൂര്‍, ബിജുല ടീച്ചര്‍ സ്‌കൂളിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും നിലവില്‍ അധ്യാപകരുമായ ഫഹ്ദ്മാസ്റ്റര്‍, നൗഫീറ ടീച്ചര്‍ എന്നിവരും സംസാരിച്ചു. സ്‌കൂളില്‍ നിന്നും വിരമിക്കുന്ന സിദ്ധിഖ് മാഷിന്റെ മറുമൊഴിക്ക് ശേഷം വിനീത ടീച്ചറുടെ നന്ദിയോടെ യോഗം സമാപിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!