Section

malabari-logo-mobile

മുന്‍ മിസ് വെനസേ്വല വെടിയേറ്റ് മുരിച്ചു

HIGHLIGHTS : മുന്‍ മിസ് വെനസ്വേല മോണിക്ക സ്‌പെയര്‍ (29) ആണ് ആക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം നടന്നത്. മോണിക്കയുട...

imagesമുന്‍ മിസ് വെനസ്വേല മോണിക്ക സ്‌പെയര്‍ (29) ആണ് ആക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം നടന്നത്. മോണിക്കയുടെ മുന്‍ ഭര്‍ത്താവ് തോമസ് ബെറി (39) ആക്രമികളുടെ വെടിയേറ്റ് മരിച്ചിരുന്നു. ഇവരുടെ മകള്‍ അഞ്ചു വയസ്സുകാരി നോക്കി നില്‍ക്കെയാണ് ഇരുവരെയും വെടിവെച്ച് കൊന്നത്. അക്രമണത്തില്‍ കുട്ടിയുടെ കാലിനും വെടിയേറ്റിട്ടുണ്ട്.

ഹൈവേയില്‍ നടന്ന മോഷണ ശ്രമത്തിന്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ 5 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

sameeksha-malabarinews

ഹൈവേയില്‍ കാര്‍ കേടായതിനെ തുടര്‍ന്ന് ഇവര്‍ കാര്‍ നിര്‍ത്തിയപ്പോവാണ് ആക്രമികള്‍ ഇവര്‍ക്ക് അരികിലെത്തിയത്. ആയുധധാരികളായ ആക്രമികളെ കണ്ട ഉടന്‍ തന്നെ ഇവര്‍ കാറിനുള്ളില്‍ കയറി കാര്‍ പൂട്ടുകയായിരുന്നു. ഇതോടെ കാറിന്റെ ജനലിലൂടെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 2004 ലാണ് മോണിക്ക മിസ് വെനസേ്വലയായി തിരഞ്ഞെടുക്കപ്പെട്ടത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!