മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

തിരുവനന്തപുരം: പഴയകാല കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. വൈദ്യുതി, വനം, എക്‌സൈ സ്, ആരോഗ്യം വകുപ്പുകളുടെ ചുമതല വഹി
ച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. 88 വയസ്സായിരുന്നു. കരുണാകരന്‍, ആന്റണി മന്ത്രിസഭകളിലായി മന്ത്രിയായിരുന്നു.

കൊല്ലം, കുണ്ടറ മണ്ഡലങ്ങളില്‍ നിന്നായി നാലു തവണ നിയമസഭയിലെത്തി. ആര്‍എസ്പിയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ തുടക്കം. ദീര്‍ഘകാലം കൊല്ലം ഡിസിസി പ്രസിഡന്റായിരുന്നു.

മൃതദേഹം ഇന്ന് കൊല്ലം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം നാലു മണിയോടെ മുളവുകാട് ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

ഭാര്യ: വിജയമ്മ. മക്കള്‍: മിനി എസ്, ഷാജി ശിവദാസന്‍

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top