കമല്‍ഹാസനുനേരെ വ്യാപക അക്രമം: അക്രമികളെ കൈകാര്യം ചെയ്ത് മക്കള്‍ നീതി പ്രവര്‍ത്തകര്‍

മധുരെ:  സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി നാഥൂറാം വിനായക് ഗോഡ്‌സെയാണന്ന് പ്രസ്താവനെ തുടര്‍ന്ന് കമല്‍ ഹാസനു നേരെ വ്യാപക ആക്രമണം. അറവാകുറിച്ചിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രണ്ടംഗ സംഘം കമലിനെ കല്ലും ചീമുട്ടയുമെറിഞ്ഞു. എന്നാല്‍ ഈ സംഘത്തെ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുകയും പോലീസിലേല്‍പ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം മധുരയിലെ തിരുപ്പാറന്‍ കുണ്ട്രം നിയമസഭാ മണ്ഡലത്തില്‍ കമലിനെ ഒരു സംഘം ബിജെപി ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ ചെരുപ്പെറിഞ്ഞിരുന്നു.

ഇവിടെ ഒരുപാട് മുസ്‌ലിങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്പില്‍വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദ ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്‌സെയെന്നാണ്.’ എന്നതായിരുന്നു കമല്‍ഹാസന്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പരാമര്‍ശം.

കൂടാതെ ഗോഡ്‌സെക്കെതിരെയുള്ള ഈ പരാമര്‍ശത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ പത്തിലേറെ ക്രിമിനില്‍ കേസുകളാണ് കമല്‍ഹാസനെതിരെ തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാസിങ്ങ് കമല്‍ഹാസന്റെ പരാമര്‍ശത്തോട് പ്രതികരിച്ചത് ഗോഡ്‌സെ ദേശഭക്തന്‍ എന്നായിരുന്നു.

Share news
error: Content is protected !!
Scroll to Top