തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ ഫോക്ലോര്‍ പഠനവകുപ്പ് സന്ദര്‍ശിച്ച് വിദേശ വിദ്യാര്‍ഥികള്‍. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി അബുദാബി സെന്ററിലെ പ്രൊഫസര്‍ സാം ആന്‍ഡേഴ്‌സന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. എട്ട് വിദേശ രാജ്യങ്ങളില്‍ നിന്നായി 15 ഗവേഷകര്‍ പഠനവകുപ്പിലെത്തിയ ഇവര്‍ കേരള സംസ്‌കാര പഠനത്തിന്റെ ഭാഗമായി പരമ്പരാഗത കലാകാരന്മാരുമായി സംവദിക്കുകയും ചെയ്തു.
കേരളത്തില്‍ സംസ്‌കാര പഠനത്തിനായി അവര്‍ തിരഞ്ഞെടുത്ത ഏക പഠനവകുപ്പ് കാലിക്കറ്റിലെ സ്‌കൂള്‍ ഓഫ് ഫോക്ലോര്‍ സ്റ്റഡീസാണ്. കേരളത്തിന്റെ പരമ്പരാഗത ആയോധന കലയായ കളരിപ്പയറ്റും ആസ്വദിച്ചാണ് ഇവര്‍ മടങ്ങിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




