ഗോത്രപഠന ഗവേഷണകേന്ദ്രത്തിൽ ദേശീയ സെമിനാര്‍
വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഗോത്രപഠന ഗവേഷണകേന്ദ്രത്തിലെ സോഷ്യോളജി പഠനവകുപ്പിന്റെ ആഭിമുഖ്യത്തല്‍ ‘സാമൂഹിക ഒഴിവാക്കലും ഉൾപ്പെടുത്തലും : വിമർശനാത്മക പ്രഭാഷണങ്ങൾ’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. സാമൂഹ്യ വിമർശകനും പ്രഭാഷകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്തു. അദ്ദേഹം ‘വിവേചനം, ഒഴിവാക്കൽ, ഉൾപ്പെടുത്തൽ എന്നിവ ഒരു രാഷ്ട്രീയ പ്രക്രിയയായി സങ്കൽപ്പിക്കുക’ എന്ന വിഷയത്തിൽ സംവദിച്ചു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഡോ. രേഖരാജ്, ശ്രീജിത്ത് ശിവരാമൻ, ഡോ. ആർ. പ്രസാദ്, ഡോ. ആതിര ആനന്ദ് എന്നിവര്‍ സംസാരിച്ചു. ചടങ്ങിൽ ഡയറക്ടർ സി. ഹരികുമാർ, സെമിനാര്‍ കോ ഓർഡിനേറ്റർമാരായ ഡോ. ശിവാനി ഇ. ദിവാകരൻ, അതുല്യ സുരേഷ്, അധ്യാപകരായ ഐശ്വര്യ, പി. ഷിഹാബ്, വിദ്യാർഥികളായ ടി. അനന്തു, ആർ.ബി. അഞ്ജന തുടങ്ങിയവര്‍ സംസാരിച്ചു.
ഫോട്ടോ : കാലിക്കറ്റ് സർവകലാശാലാ ഗോത്രപഠന ഗവേഷണകേന്ദ്രത്തിലെ സോഷ്യോളജി പഠനവകുപ്പിന്റെ ആഭിമുഖ്യത്തല്‍ സംഘടിപ്പിച്ച സെമിനാറിൽ നിന്ന്
അറബിക് അന്താരാഷ്ട്ര സെമിനാര്‍
കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പും ഫാറൂഖ് കോളേജ് അറബിക് വകുപ്പും യു.എ.ഇ.യിലെ ദാറുല്‍ യാസ്മീന്‍ പബ്ലിഷിങ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക് സെമിനാര്‍ ജനുവരി 21, 22 തീയതികളില്‍ നടക്കും. ‘മോഡേണ്‍ ലിംഗ്വിസ്റ്റിക്‌സ് ആന്റ് ലിറ്ററി തിയറീസ് ആന്റ് ദെയര്‍ അപ്ലിക്കേഷൻ ടു ദ ഗള്‍ഫ് ലിറ്ററേച്ചര്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ എട്ട് വിദേശ പ്രതിനിധികള്‍ പങ്കെടുക്കും. സെമിനാറില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവർ https://shorturl.at/lDUVB എന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ ( 2023 പ്രവേശനം ) ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താൽമോളജിക്കൽ ടെക്‌നിക്‌സ് SDC3HC12 ( P ) OPHTHALMIC INSTRUMENTATION PRACTICALS പേപ്പർ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷ ജനുവരി 17-ന് നടക്കും. കേന്ദ്രം : എം.ഇ.എസ്. കേവീയം കോളേജ് വളാഞ്ചേരി.
പരീക്ഷാ അപേക്ഷ
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ ( 2019 മുതൽ 2023 വരെ പ്രവേശനം ) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ ഏപ്രിൽ 2025. ബി.എ. മൾട്ടിമീഡിയ ( CBCSS – UG ) ഏപ്രിൽ 2025 ( 2021, 2022 പ്രവേശനം ), ഏപ്രിൽ 2024 ( 2019, 2020 പ്രവേശനം ) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി മൂന്ന് വരെയും 190/- രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 20 മുതൽ ലഭ്യമാകും.
പ്രൈവറ്റ് രജിസ്‌ട്രേഷൻ ഒന്നാം സെമസ്റ്റർ ( CUCBCSS – UG – 2017, 2018 പ്രവേശനം ) ബി.എ. മൾട്ടിമീഡിയ നവംബർ 2021 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 190/- രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 16 മുതൽ ലഭ്യമാകും.
പരീക്ഷ
മൂന്നാം സെമസ്റ്റർ ( CUCSS – ഫുൾ ടൈം ആന്റ് പാർട്ട് ടൈം – 2020 പ്രവേശനം മുതൽ ) എം.ബി.എ. – BUS 3C 20 – Supply Chain Management പേപ്പർ ജനുവരി 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 20-ന് നടക്കും. സമയം രാവിലെ 10 മണി.
ഒന്നാം സെമസ്റ്റർ ( CBCSS – V – UG ) വിവിധ ബി.വോക്. ( 2022 പ്രവേശനം മുതൽ ) നവംബർ 2024, (2018 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഫെബ്രുവരി 14-ന് തുടങ്ങും. സമയക്രമം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) എം.ബി.എ. ജൂലൈ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.





