Section

malabari-logo-mobile

ബജറ്റില്‍ താനൂരിന്

HIGHLIGHTS : For Tanur in the budget

താനൂര്‍: കേരള സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റില്‍ താനൂര്‍ നിയോജകമണ്ഡലത്തിന് അനുവദിച്ചത് 15 കോടി. താനൂര്‍ ഡിവൈഎസ്പി ഓഫീസ്, ഫയര്‍ സ്റ്റേഷന്‍, തുടങ്ങിയ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും വര്‍ത്തിക്കുന്നതിനായാലുള്ള സര്‍ക്കാര്‍ ഓഫീസ് സമുച്ചയം നിര്‍മാണത്തിനാണ് 15 കോടി രൂപ അനുവദിച്ചത്. കെട്ടിട നിര്‍മ്മാണത്തിനും സ്ഥലമേറ്റെടുപ്പിനുമായാണ് തുക.

താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തായുള്ള മിനി സിവില്‍സ്റ്റേഷന്‍ കെട്ടിടത്തില്‍ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നില്ല. മാത്രമല്ല പാര്‍ക്കിങ് അടക്കമുള്ള സൗകര്യങ്ങളുടെ അപര്യാപ്തത ഏറെ പ്രയാസപ്പെടുന്നുണ്ട്. ഇത്തരം പ്രയാസങ്ങള്‍ ഇല്ലാതാക്കി പാര്‍ക്കിംങ് അടക്കമുള്ള സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിര്‍മിക്കുകയാണ് റവന്യുസമുച്ചയം എന്ന പദ്ധതി.

sameeksha-malabarinews

താനൂര്‍ ഡിവൈഎസ്പി ഓഫീസ് നിലവില്‍ പ്രവര്‍ത്തിക്കുന്നത് താനൂര്‍ പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ്. അതുകൊണ്ടുതന്നെ ഓഫീസ് പ്രവര്‍ത്തനം ശ്വാസംമുട്ടിയാണ്. . താനൂരുകാരുടെ ഏറെകാലത്തെ ആവശ്യത്തെ തുടര്‍ന്ന് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ അനുവദിച്ചതാണ് താനൂര്‍ ഫയര്‍ സ്റ്റേഷന്‍. ഇന്നും വാടക കെട്ടിടത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടസമുച്ചയം വരുന്നതോടുകൂടി സേവനങ്ങള്‍ വേഗത്തിലാകും എന്ന പ്രതീക്ഷയിലാണ് താനൂരിലെ ജനത. താനൂര്‍ കേന്ദ്രീകരിച്ച് താലൂക്ക് രൂപീകരണം, താനൂര്‍ സബ് ട്രഷറി ഓഫീസ് തുടങ്ങിയ സ്വപ്ന പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിനായി ടോക്കണ്‍ ആണ് അനുവദിച്ചത്.

പൊന്മുണ്ടം ബൈപ്പാസ് നാലാം റീച്ച് ബിഎംബിസി ചെയ്ത് നവീകരിക്കല്‍, താനൂര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, താനൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ കിടത്തി ചികിത്സാകേന്ദ്രം പുതിയ കെട്ടിടം, താനൂര്‍ മൃഗാശുപത്രി കെട്ടിടം, അത്താണിക്കല്‍ തെയ്യാല റോഡില്‍ തോട്ടുങ്കല്‍ ഭാഗം ഉയര്‍ത്തലും, വൈലത്തൂര്‍ – കോഴിച്ചെന റോഡില്‍ വൈലത്തൂര്‍ ഭാഗം ഉയര്‍ത്തല്‍ എന്നിവയ്ക്കും ടോക്കണ്‍ അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്.

എടക്കടപ്പുറം ജിഎല്‍പി സ്‌കൂള്‍, താനൂര്‍ടൗണ്‍ ജിഎംയുപി സ്‌കൂള്‍, പുതിയ കടപ്പുറം നോര്‍ത്ത് ജിഎംഎല്‍പി സ്‌കൂള്‍, പൊന്മുണ്ടം സൗത്ത് ജിഎംഎല്‍പി സ്‌കൂള്‍, നിറമരുതൂര്‍ ജിഎംയുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ കെട്ടിടം നിര്‍മിക്കാനും ബജറ്റില്‍ ടോക്കണ്‍ അനുമതിയായി.

താനാളൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രം ബൈപ്പാസ് റോഡ്, പുതിയകടപ്പുറം – കാരാട് പാലം എന്നിവ ഉള്‍പ്പെടെയുള്ള തീരദേശ ലിങ്ക് റോഡ് നിര്‍മ്മാണം, ഒട്ടുംപുറം അഴിമുഖം പുഴവക്ക് റോഡ് നിര്‍മ്മാണവും, പൂരപ്പുഴ വള്ളംകളിക്ക് ആവശ്യമായ അനുബന്ധ സൗകര്യങ്ങളും ഉള്‍പ്പെടെ ഒട്ടുംപുറം ടൂറിസം നവീകരണം.

ഒഴൂര്‍ പഞ്ചായത്തിലെ മുടിയാറകുളം, പുത്തൂര്‍കുളം, കുമ്മാളികുളം, ചേനംകുളം എന്നീ നാല് കുളങ്ങളുടെ നവീകരണം. മത്സ്യത്തൊഴിലാളി പുനര്‍ഗേഹം പദ്ധതി ഫ്‌ലാറ്റ് നിര്‍മാണം. ബദര്‍പള്ളി – കളരിപ്പടി വാഹന ഗതാഗതപാലം, പുതിയകടപ്പുറം – കാളാട്പാലം എന്നിവ ഉള്‍പ്പെടെയുള്ള തീരദേശ ലിങ്ക് റോഡ് നിര്‍മ്മാണം എന്നിവയ്ക്കും ടോക്കണ്‍ അനുവദിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!