വെളിച്ചെണ്ണയും ടെസ്റ്റ ഓയിലും ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു

തിരൂരങ്ങാടി : സംശയകരമായ രീതിയിൽ കണ്ട വെളിച്ചെണ്ണയും ടെസ്റ്റ ഓയിലും ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി. ചെറുമുക്കിലെ റൈസ് ആൻ്റ് ഓയിൽ മില്ലിൽ നിന്നാണ് 735 ലിറ്റർ വെളിച്ചെണ്ണ ഭക്ഷ്യ സുരക്ഷ നിയമമനുസരിച്ചുള്ള ലേബലൊന്നും ഇല്ലാത്ത രീതിയിൽ പിടികൂടിയത്. ‘ ഓപ്പറേഷൻ നാളികേര ‘ എന്ന പേരിലാണ് പരിശോധന നടന്നത്. കാനുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇതിൻ്റെ സാമ്പിൾ എടുത്ത് പരിശോധനക്കായി ലാബിലേക്ക് കൈമാറി.

മായം ചേർത്തിട്ടുണ്ടോയെന്ന പരിശോധനയും നടത്തും. ഇവിടെ നിന്നു തന്നെ വെളിച്ചെണ്ണയല്ലാത്ത കോക്കനട്ട് ടെസ്റ്റ ഓയിലും കണ്ടെത്തി. ഇത് വെളിച്ചെണ്ണ എന്ന രീതിയിൽ മിക്സ് ചെയ്യുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന് എത്രത്തോളം നിലവാരമുണ്ടെന്നത് ലാബിലെ പരിശോധനക്ക് ശേഷമെ വ്യക്തമാകൂ.

(കൊപ്രയുടെ പുറത്തുള്ള ബ്രൗൺ കളർ തോടിൻ്റെ പേരാണ് ടെസ്റ്റ. ഇതിൽ നിന്ന് ഉണ്ടാക്കുന്ന എണ്ണയാണ് ടെസ്റ്റ ഓയിൽ). തിരൂർ, താനൂർ, കൊണ്ടോട്ടി എന്നിവിടങ്ങളിലെ ഭക്ഷ്യ സുരക്ഷ ഓഫീസർമാരായ എം എൻ ഷാംസിയ, ഡോ. സുമിൻ ജോസ്, ഡോ. ബിനുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top