
അമേരിക്ക ഏര്‍പ്പെടുത്തിയ അധികതീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 50 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേല്‍ ചുമത്തിയത്. യുഎസ് ഹോം ലാന്‍ഡ് ഡിപാര്‍ട്ട്‌മെന്റ് ഔദ്യോഗികമായി നോട്ടിസ് അയച്ചു. ആരോഗ്യ-സ്വര്‍ണാഭരണ, കരകൗശല മേഖലയിലെ ഉത്പ്പന്നങ്ങള്‍ക്ക് അധിക തീരുവ പ്രഹരമേല്‍പ്പിക്കും.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം യുഎസ് തീരുവ ചുമത്തുമെന്ന തീരുമാനത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. എത്ര സമ്മര്‍ദ്ദം വന്നാലും അതിനെ ചെറുക്കാനുള്ള ശക്തി തങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുമെന്ന് മോദി പറഞ്ഞു.ഇന്ന് ലോകത്ത് സാമ്പത്തിക സ്വാര്‍ത്ഥതയെ അടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് നാമെല്ലാവരും കാണുന്നത്. ഇത്തരം സംരക്ഷണവാദ നടപടികള്‍ക്കെതിരെ ഇന്ത്യ ഉറച്ചുനില്‍ക്കുമെന്നും പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫോണ്‍ കോളിന് മറുപടി നല്‍കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളുമായി വ്യാപാരതര്‍ക്കം വര്‍ധിച്ചു വരുന്നതിനിടെ നരേന്ദ്രമോദി കോളുകള്‍ നിരസിച്ചതായി ജര്‍മന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. നാല് തവണ ട്രംപ് വിളിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണ്‍ കോളിനോട് പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയും പാകിസ്താനുമായുള്ള ആണവയുദ്ധം ഒഴിവാക്കിയെന്ന ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെയാണ് മോദിയുടെ നിസ്സഹകരണം. എന്നാല്‍ ഇക്കാര്യത്തോട് വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




