പരപ്പനങ്ങാടിയിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി എറണാകുളത്തു നിന്നും ഒരു വാട്‌സ്ആപ്പ് കൂട്ടായ്മ

പരപ്പനങ്ങാടി: പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി എറണാകുളം ജില്ലയിലെ കുത്തിയതോട് നിവാസികള്‍. കുത്തിയതോടുള്ള വാട്‌സ്ആപ്പ് കൂട്ടായിമയാണ് മലബാറിലെ പ്രളയം ബാധിച്ചവര്‍ക്ക് സ്‌നേഹ സഹായവുമായ് പരപ്പനങ്ങാടി ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എത്തിയത്.

കഴിഞ്ഞ പ്രളയകാലത്ത് കുത്തിയത്തോട് പള്ളിമേട തകര്‍ന്ന് ആറുപേര്‍മരിച്ചത്തിന്റെ ഓര്‍മ്മയ്ക്കായും തങ്ങളെ അന്ന് സഹായിച്ച മലബാറിലെ ആളുകള്‍ക്കുള്ള സ്‌നേഹമായുമാണ് തങ്ങളിവിടെ എത്തിയതെന്ന് ബെന്നി, ഷാജി എന്നിവരുടെ നേതൃത്വത്തിലെത്തിയ പതിനഞ്ചംഗ സംഘം പറഞ്ഞു.

കൊണ്ടുവന്ന ഭക്ഷണസാധനങ്ങളും മറ്റ് സ്റ്റേഷനറി വസ്തുക്കളുംക്യാമ്പ് കണ്‍വീനര്‍ ടി. മനോജിന് കൈമാറി.

Related Articles