പ്രളയത്തില്‍ ഒഴുകിപോയ തടികള്‍ കൈവശം വെയ്ക്കുന്നത് കുറ്റകരം

നിലമ്പൂര്‍ മേഖലയിലുണ്ടായ ശക്തമായ മഴയും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വനം വകുപ്പിന്റെ കീഴിലുള്ള ഡിപ്പോയില്‍ നിന്നും തേക്ക് തടികള്‍ ഒഴുകി പോയിട്ടുണ്ട്. അരുവാക്കോട് കേന്ദ്രവനം ഡിപ്പോയില്‍ നിന്നും നെടുങ്കയം ടിമ്പര്‍ സെയില്‍സ് ഡിപ്പോയില്‍നിന്നും വില്‍പ്പനയ്ക്കായി വെച്ചിട്ടുള്ള തടികളാണ് ഒഴുകി പോയിട്ടുള്ളത്. ചാലിയാര്‍ പുഴയിലോ കടല്‍ തീരങ്ങളിലോ തടി അടിയുവാന്‍ സാധ്യതയുണ്ട്. തടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നെടുങ്കയം ടിമ്പര്‍ സെയില്‍ ഓഫീസ് -8547602117,9447979175,0491-2555800, അരുവാക്കോട് കേന്ദ്രവനം ഡിപ്പോ-8547603874, 9447979175,04931-220207 തുടങ്ങിയ നമ്പറുകളിലോ, വനം ഓഫീസിലോ പൊലീസ് സ്റ്റേഷനിലോ അറിയിക്കണം. സര്‍ക്കാര്‍ തടി അനധികൃതമായി കൈവശം വെയക്കുന്നതും ഉപയോഗിക്കുന്നതും മില്ലുകളില്‍ തരം മാറ്റുന്നതും ശിക്ഷാര്‍ഹമാണ്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിപ്പോ റെയ്ഞ്ച് ഓഫീസര്‍ അറിയിച്ചു.

Related Articles