Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ ഇടിഞ്ഞ കിണര്‍ വീടുകള്‍ക്ക് ഭീഷണിയായതോടെ മണ്ണിട്ട് നികത്തി

HIGHLIGHTS : തിരൂരങ്ങാടി: വെള്ളം കയറി ഇറങ്ങിയതിന് പിന്നാലെ കിണര്‍ ഇടിഞ്ഞത് വീടുകള്‍ക്ക് ഭീഷണിയായി. ഇതെതുടര്‍ന്ന് കിണര്‍ മണ്ണിട്ട് തൂര്‍ത്തു. ചെമ്മാട് പത്ര ഏജന്റ...

തിരൂരങ്ങാടി: വെള്ളം കയറി ഇറങ്ങിയതിന് പിന്നാലെ കിണര്‍ ഇടിഞ്ഞത് വീടുകള്‍ക്ക് ഭീഷണിയായി. ഇതെതുടര്‍ന്ന് കിണര്‍ മണ്ണിട്ട് നികത്തി. ചെമ്മാട് പത്ര ഏജന്റായ ഖാലിദിന്റെ വീടിനടുത്തുള്ള കിണറാണ് ഇടിഞ്ഞത്.15 മീറ്ററോളം ആഴമുള്ള കിണറാണ്.
പ്രളയത്തെ തുടര്‍ന്ന് കിണറിന്റെ ആള്‍മറയുടെ പകുതി വരേ വെള്ളം എത്തിയിരുന്നു. വെള്ളം ഇറങ്ങിയതിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കിണര്‍ ഇടിഞ്ഞു തുടങ്ങിയത്.പിന്നീട് കൂടുതല്‍ ഭാഗം ഇടിയുകയായിരുന്നു.

ഇതോടെ ഖാലിദിന്റെ വീടിനും തൊട്ടടുത്തുള്ള ബന്ധു ശുകൂറിന്റെ വീടിനും ഭീഷണിയായതോടെ നഗരസഭ അധികൃതരേയും റവന്യൂ വിഭാഗത്തേയും വിവരമറിയിക്കുകയും. അവര്‍ സ്ഥലം സന്ദര്‍ശിക്കുകയും കിണര്‍ മണ്ണിട്ട് തൂര്‍ക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!