Section

malabari-logo-mobile

രാജ്യം 73 ാം സ്വാതന്ത്ര്യദിന ആഘോഷ നിറവില്‍

HIGHLIGHTS : ദില്ലി: രാജ്യം എഴുപത്തി മൂന്നാം സ്വാതന്ത്ര്യദിന ആഷോഷത്തിന്റെ നിറവില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ഇന്ത്യ ഇപ്പ...

ദില്ലി: രാജ്യം എഴുപത്തി മൂന്നാം സ്വാതന്ത്ര്യദിന ആഷോഷത്തിന്റെ നിറവില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ഇന്ത്യ ഇപ്പോള്‍ ഒരു രാജ്യം ഒരു ഭരണഘടന എന്നതിലേക്ക് എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. ജനപ്പെരുപ്പാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌ന മെന്നും ചെറിയ കുടുംബമുള്ളവരാണ് യഥാര്‍ത്ഥ ദേശഭക്തര്‍ എന്നും പ്രധാനമന്ത്രി. ജനപ്പെരുപ്പത്തെ നിയന്ത്രിച്ച് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും ജനപ്പെരുപ്പം നിയന്ത്രിക്കുക തന്നെ വേണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതാണ് അടുത്തലക്ഷ്യമെന്നും ജിഎസ്ടിയിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്‌നം സാക്ഷാത്ക്കരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

sameeksha-malabarinews

മുത്തലാഖ് നിയമം മുസ്ലിം സ്ത്രീകളെ ശാക്തീകരിക്കാനാണെന്നും ഇത് മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കശ്മീരില്‍ 370 ഭേദഗതി ചെയ്തത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനാണെന്നും രാജ്യത്തിന്റെ വികസനത്തില്‍ കശ്മീരിന്റെ വികസനവും അത്യന്താപേക്ഷിതമാണെന്നും കശ്മീരിന്റെ സ്വപ്‌നങ്ങള്‍ക്ക് ഇപ്പോള്‍ ചിറക് മുളയ്ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!