താനൂരില്‍ മരം വീണ് വീട് തകര്‍ന്നു:കൃഷിയും നശിച്ചു

താനൂര്‍ :മരം വീണ് വീട് തകര്‍ന്നു. കാരാട് സ്വദേശി ചുണ്ടന്‍ വീട്ടില്‍ പുതിയ നാലകത്ത് ഇബ്രാഹിമിന്റെ വീടാണ്് മരം വീണ്
തകര്‍ന്ന. ഞായറാഴ്ച പുലര്‍ച്ചെ വീശിയടിച്ച ശക്തമായ കാറ്റിലാണ് വീടിന് സമീപമുണ്ടായിരുന്ന മാവ് വിടിന്റെ മുകളിലേക്ക് വീണത്. ഇബ്രാഹിമിന്റെ ഉമ്മ മരിച്ചതിനാല്‍ വീട്ടുകാര്‍ അനിയന്റെ വീട്ടിലായിരുന്നു. അതിനാല്‍ ആളപായം ഉണ്ടായില്ല.

ശക്തമായ കാറ്റില്‍ ഇബ്രാഹിമിന്റെ നൂറു കണക്കിന് വാഴയും കപ്പയും നശിച്ചു. പച്ചക്കറി കൃഷി വെള്ളം കയറി. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വി അബ്ദുറഹിമാന്‍ എംഎല്‍എ, കൃഷി ഓഫിസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Related Articles