Section

malabari-logo-mobile

വിവരശേഖരണത്തിന് കളക്ടറുടെ ഉത്തരവ് 

HIGHLIGHTS : പ്രളയക്കെടുതി മൂലം പത്തണംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ വിവരങ്ങള്‍(പേര്, മേല്‍വിലാസം, വയസ്, ആണ്/പെണ്ണ്, കുട്ടികള്‍...

പ്രളയക്കെടുതി മൂലം പത്തണംതിട്ടയിലെ
ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ വിവരങ്ങള്‍(പേര്, മേല്‍വിലാസം, വയസ്, ആണ്/പെണ്ണ്, കുട്ടികള്‍, കുടുംബനാഥയുടെ റേഷന്‍ കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് സി കോഡ് സഹിതം, ആധാര്‍ നമ്പര്‍) പ്രത്യേകം ലിസ്റ്റായി തയാറാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് നല്‍കി.

ഓരോ അപേക്ഷയും പ്രത്യേകം ഫയലായി സൂക്ഷിക്കണം. പ്രളയബാധിതരായവരും എന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അല്ലാതെ മറ്റു സ്ഥലങ്ങളില്‍ അഭയം തേടിയവരുടെ വിവരങ്ങളും മേല്‍ പറഞ്ഞ വിശദാംശങ്ങള്‍ സഹിതം തയാറാക്കണം. ദുരിതാശ്വാസ ക്യാമ്പുകള്‍ നിര്‍ബന്ധപൂര്‍വം അടയ്ക്കാന്‍ പാടില്ല.

sameeksha-malabarinews

ദുരിതബാധിതരുടെ വീടുകള്‍ താമസയോഗ്യം ആകുന്നുവെന്ന് ഉറപ്പു വരുന്നതു വരെ തുടരണം. ഇക്കാര്യങ്ങള്‍ അടൂര്‍, തിരുവല്ല ആര്‍ഡിഒമാരും, തിരുവല്ല, മല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി, അടൂര്‍, കോന്നി തഹസീല്‍ദാര്‍മാരും ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!