മധു വധക്കേസ്; 14 പേര്‍ കുറ്റക്കാര്‍ക്കാര്‍;ശിക്ഷാവിധി നാളെ

പാലക്കാട്:അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം അട്ടപ്പാടി മധു വധക്കേസില്‍ മണ്ണാര്‍ക്കാട് എസ് ഇ എസ്ടി കോടകതി വിധിപറഞ്ഞു. ഒന്നാം പ്രതി ഹുസൈന്‍ രണ്ടാം പ്രതി മരക്കാര്‍ മൂന്നാം പ്രതി ഷംസുദ്ധീന്‍ . അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ധിഖ് എട്ടാം ഉബൈദ് ,ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍ ,പന്ത്രണ്ടാം പ്രതി സജീവ് ,13 പ്രതി സജീഷ് , 14 ാം പ്രതി ഹരീഷ് , 15 ാം പ്രതി ബിജുവും , 16 ാം പ്രതി മുനീര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 16 പ്രതികളില്‍ 14 പേരും പ്രതികളാണെന്ന് കോടതി കണ്ടെത്തി

16ാം പ്രതിക്ക് ജാമ്യം ലഭിക്കുന്ന കുറ്റമാത്രമാണ് ചുമത്തിയിരിക്കുന്നത്. മറ്റ് പ്രതികള്‍ക്ക് 304(2) എസ്ഇഎസ്ടി വകുപ്പുകള്‍ തെളിഞ്ഞു.

നാലാം പ്രതി അനീഷിനെയും പതിനൊന്നാമത്തെ അബ്ദുള്‍ ഖാദറിനെയും കേസില്‍ വെറുതെ വിട്ടു.

നാളെയാണ് ശിക്ഷാവിധി ഉണ്ടാവുക.

മധുവിന്റെ അമ്മയും സഹോദരിയും വിധികേള്‍ക്കാന്‍ കോടതിയില്‍ എത്തിയിട്ടുണ്ട്.

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു.

കൂറുമാറിയ വനം വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരായ നാലുപേരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിനിടെ കൂറുമാറിയ സാക്ഷികള്‍ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധക്കുക എന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവത്തിനും മണ്ണാര്‍ക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ സാക്ഷിയായി. പ്രോസിക്യൂട്ടര്‍മാര്‍ മാറി മാറിയെത്തിയ കേസ് പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. മാര്‍ച്ച് പത്തിന് കേസിന്റെ അന്തിമവാദം പൂര്‍ത്തിയായിരുന്നു. 18 ന് വിധി പറയും എന്നായിരുന്നു ആദ്യം കോടതി അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക തടസങ്ങളാല്‍ കേസിലെ വിധി പ്രഖ്യാപനം ഏപ്രില്‍ നാലിലേക്ക് മാറ്റുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top