Section

malabari-logo-mobile

ജെല്ലി ഫിഷുമായി സുരക്ഷിത അകലം പാലിക്കണമെന്ന് ബീച്ചുകളില്‍ പോകുന്നവര്‍ക്ക് അബൂദബി പരിസ്ഥിതി ഏജന്‍സിയുടെ മുന്നറിയിപ്പ്

HIGHLIGHTS : Abu Dhabi Environment Agency warns beachgoers to keep a safe distance from jellyfish

അബൂദബി: വേനല്‍ക്കാലം അടുത്തതോടെ അന്തരീക്ഷ താപനില ഉയരുമെന്നതിനാല്‍ കരയിലും കടല്‍ തീരത്തുമായി ജെല്ലി ഫിഷ് അടിഞ്ഞേക്കാമെന്ന് അധികൃതരുടെ മുന്നറിയിപ്പ്, ജെല്ലി ഫിഷുമായി സമ്പര്‍ക്കം പാടില്ലെന്നും ഇവയുമായി സുരക്ഷിത അകലം പാലിക്കണമെന്നും ബീച്ചുകളില്‍ പോകുന്നവര്‍ക്ക് അബൂദബി പരിസ്ഥിതി ഏജന്‍സി മുന്നറിയിപ്പ് നല്‍കി. വേനല്‍ കടുക്കുന്നതോടെയാണ് യു.എ.ഇ കടല്‍ത്തീരങ്ങ ളില്‍ ജെല്ലി ഫിഷുകളെ കാണാന്‍ കഴിയുന്നത്.

ഏഴുതരം ജെല്ലി ഫിഷുകളാണ് അബൂദബിയിലുള്ളത്. ഇവയില്‍ മൂണ്‍ ജെല്ലി ഫിഷ് ബ്ലൂ ബബര്‍ ജെല്ലി ഫിഷ് എന്നിവയാണ് കൂടുതലായി കണ്ടുവരുന്നതെന്നും പ രിസ്ഥിതി ഏജന്‍സി വ്യക്തമാക്കി. ജെല്ലി ഫിഷുമായി സമ്പര്‍ക്കമുണ്ടായശേഷം കടുത്ത വേദന അനുഭവ പ്പെട്ടാല്‍ ഉടന്‍ ആശുപത്രിയിലെത്തി ചികിത്സ തേടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ശത്രുക്കളില്‍ നി ന്നു രക്ഷതേടുന്നതിനായാണ് ജെല്ലി ഫിഷുകള്‍ ശരീരത്തില്‍ നിന്നും വിഷം പുറപ്പെടുവിക്കുന്നത്.

sameeksha-malabarinews

ജെല്ലി ഫിഷ് കടിക്കുന്നത് സാധാരണഗതിയില്‍ അപകടകരമല്ലെങ്കിലും ചിലപ്പോള്‍ ഇത് അത്യന്തം അപക ടം പിടിച്ചതായേക്കാമെന്ന് പരിസ്ഥിതി ഏജന്‍സി പറയുന്നു. ചൂട് കുറയുന്നതോടെ ജെല്ലി ഫിഷുകള്‍ തീര ത്തുനിന്ന് അപ്രത്യക്ഷമാവും. അലര്‍ജിയുള്ളയാളുകള്‍ക്കാണ് ജെല്ലി ഫിഷിന്റെ കടി കൂടുതല്‍ അപകടമു ണ്ടാക്കുന്നത്. ശ്വാസതടസ്സം, നെഞ്ചുവേദന, പേശിവേദന, ഛര്‍ദി, വയറുവേദന, അമിതമായി വിയര്‍ക്കല്‍, വിഴുങ്ങുന്നതിന് തടസ്സം തുടങ്ങിയ ലക്ഷണങ്ങളാണ് ജെല്ലി ഫിഷുകളുടെ കടി മൂലം ഉണ്ടാകുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!