തൃശൂരിലെ അവണൂരില്‍ രക്തം ഛര്‍ദ്ദിച്ച് അമ്പത്തിയേഴുകാരന്‍ ഗൃഹനാഥന്‍
മരിച്ച സംഭവത്തില്‍ പൊലീസ് നിര്‍ണായക വഴിത്തിരിവ് കണ്ടെത്തിയതോടെ കൊലപാതകം നടത്തിയ മകന്‍ അറസ്റ്റിലായി. മരണം ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമായതോടെ പൊലീസ് കൊലപാതകത്തിന്റെ സാധ്യതകളുണ്ടെന്ന് വിലയിരുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആയുര്‍വേദ ഡോക്ടറായ മകനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. അന്വേഷണത്തിന് ഒടുവില്‍ മകന്‍ തന്നെയാണ് അച്ഛനെ കൊന്നത് എന്ന് പൊലീസിന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് മകനെ അറസ്റ്റ് ചെയ്തത്. അച്ഛന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ഒരു കുലുക്കവുമില്ലാതെ ചടങ്ങുകള്‍ നടത്തിയിരുന്നതും കൊലപാതകിയായ മകനായിരുന്നു എന്നത് നാടിനെ ഒന്നടങ്കം ഞെട്ടിക്കുകയാണ്.
ആയുര്‍വേദ ഡോക്ടറായ മകന്‍ ആണ് കടലക്കറിയില്‍ വിഷം കലര്‍ത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. 25 കാരനായ മയൂര നാഥന് അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇയാള്‍ വിഷം സ്വയം നിര്‍മിക്കുകയായിരുന്നു. ഓണ്‍ലൈനില്‍ വിഷ വസ്തുക്കള്‍ വരുത്തിയാണ് ആയൂര്‍വേദ ഡോക്ടറായ മയൂര നാഥന്‍ സ്വയം വിഷം നിര്‍മ്മിച്ചത്. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് ക്രൂരതയിലേക്ക് നയിച്ചതെന്ന് മകന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെയാണ് അവണൂര്‍ സ്വദേശിയായ ശശീന്ദ്രന്‍ (57) കൊല്ലപ്പെട്ടത് ശശീന്ദ്രന്റെ അമ്മയും ഭാര്യയും വീട്ടില്‍ ജോലിക്ക് വന്ന രണ്ട് പണിക്കാരും കടലക്കറി കഴിച്ചിരുന്നു. ഇവര്‍ക്കെല്ലാം ചര്‍ദ്ദിയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഇതോടെയാണ് ഭക്ഷ്യ വിഷബാധയാകാം കാരണമെന്ന വിലയിരുത്തല്‍ ആദ്യമുണ്ടായത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമായതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. കൂടുതല്‍ അന്വേഷണത്തില്‍ മകനായാണ് പ്രതിയെന്ന് വ്യക്തമാകുകയായിരുന്നു. ഇതിന് പിന്നാലെ മെഡിക്കല്‍ കോളജ് പൊലീസാണ് ആയുര്‍വേദ ഡോക്ടറായ മകന്‍ മയൂരനാഥനെ അറസ്റ്റ് ചെയ്തത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




