Section

malabari-logo-mobile

പരപ്പനങ്ങാടി നഗരസഭയില്‍ അഞ്ച് ഡിവിഷനുകള്‍ കണ്ടെയ്‌മെന്റ് സോണില്‍

HIGHLIGHTS : Five divisions in Parappanangadi municipality in the containment zone

representational photo

പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗസഭയിലെ അഞ്ച് ഡിവിഷുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കുന്നു. 12,20,26,28,30 ഡിവിഷനുകളാണ് കണ്ടെയ്‌മെന്റ് സോണുകളാക്കിയിരിക്കുന്നത്.

കോവിഡ് രോഗികളുടെ എണ്ണം മുപ്പതില്‍ കൂടുതല്‍ വരുന്ന ഡിവിഷനുകളെ കണ്ടെയ്ന്‍മെന്റ് വാര്‍ഡുകളാക്കിമാറ്റണമെന്ന ജില്ലാ കളക്ടറുടെ
ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് ഡിവിഷനുകള്‍ കണ്ടെയ്‌മെന്റ് സോണാക്കിയിരിക്കുന്നതെന്ന് പരപ്പനങ്ങാടി നഗരസഭ എച്ച് ഐ രാജീവന്‍ കെ.വി പറഞ്ഞു.

sameeksha-malabarinews

കണ്ടെയ്‌മെന്റ് സോണില്‍ നിന്ന് അകത്തേക്കും പുറത്തേക്കും ്‌നിയന്ത്രണത്തിലൂടെമാത്രമായിരിക്കും യാത്ര അനുവദിക്കുക, പാല്‍,പത്രം,മെഡിക്കല്‍ അനുബന്ധ ഉപകരണങ്ങള്‍ , പെട്രോള്‍ പമ്പുകള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍,പാചകവാതക വിതരണം,ടെലിക്കോം , മഴക്കാല പൂര്‍വ ശുചീകരണം, ചരക്ക് ഗതാഗതം എന്നിവ നടത്താവുന്നതാണ്, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം, ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രമായിരിക്കും,അവശ്യവസ്തുക്കളുടെ വില്‍പ്പന ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രമായിരിക്കും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!