Section

malabari-logo-mobile

തൊഴിലവസം

HIGHLIGHTS : അതിഥി അധ്യാപക ഒഴിവ് വണ്ടൂര്‍ അംബേദ്കര്‍ കോളജില്‍ 2021-2022 അധ്യായന വര്‍ഷത്തില്‍ കമ്പ്യൂര്‍ സയന്‍സ്, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്‌സ്, ജേണലിസം, പൊളി...

അതിഥി അധ്യാപക ഒഴിവ്

വണ്ടൂര്‍ അംബേദ്കര്‍ കോളജില്‍ 2021-2022 അധ്യായന വര്‍ഷത്തില്‍ കമ്പ്യൂര്‍ സയന്‍സ്, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്‌സ്, ജേണലിസം, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, ഇംഗ്ലീഷ്, കോമേഴ്‌സ്, എക്കണോമിക്‌സ്, മാത്തമാറ്റിക്‌സ് വിഭാഗങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യുജിസി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവര്‍ക്കും കോഴിക്കോട് ഉത്തര മേഖല കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയരക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷ ജൂണ്‍ നാലിന് മുന്‍പായി acaswandoor@gmail.com എന്ന മെയില്‍ വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9074949112, 9745622207

sameeksha-malabarinews

അതിഥി അധ്യാപക നിയമനം

താനൂര്‍ സി.എച്ച്.എം.കെ.എം ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-2022 അധ്യായന വര്‍ഷത്തില്‍ ബാച്ചിലര്‍ ഓഫ് ബിസ്‌നസ് അഡ്മിനിസ്‌ട്രേഷന്‍ വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌ക്കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്കും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടരുടെ കാര്യാലയത്തില്‍ പേര് റജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഴരമേിൗൃ.മര.ശി എന്ന വെബ്‌സൈറ്റില്‍ നിന്ന് ബയോഡാറ്റ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, മുന്‍പരിചയം എന്നീ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ നാലിനകം gasctanur@gmail.com വിലാസത്തില്‍ അയക്കണം. നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ പി.ജി 55ശതമാനം യോഗ്യതയുളളവരെ പരിഗണിക്കും.

അതിഥി അധ്യാപന നിയമനം

തവനൂര്‍ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-22 അധ്യായന വര്‍ഷത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. അറബി, ഹിന്ദി, മലയാളം, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിലാണ് നിയമനം. ബിരുദാനന്തര ബിരുദം, നെറ്റ് യോഗ്യതയുള്ളവരും കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ അഞ്ചിനകം 7736704702 എന്ന നമ്പറില്‍ ബന്ധപ്പെടുക. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദധാരികളെ പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് – 9745113732

ലാബ് ടെക്‌നീഷ്യന്‍ നിയമനം

ജില്ലാ താലൂക്ക് ആശുപത്രിയില്‍ കോവിഡ്-19 കിടത്തി ചികിത്സ ആരംഭിച്ചതിനാല്‍ ആശുപത്രി ലാബിന്റെ പ്രവര്‍ത്തനം 24 മണിക്കൂറാക്കുന്നതിന്റെ ഭാഗമായി ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. നഗരസഭ പ്രൊജക്ടില്‍ ദിവസം 850 രൂപാ നിരക്കിലാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ നാലിന് വൈകീട്ട് നാലിന് മുമ്പായി lsthqhmpm@gmail.com എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 048302734866

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!