Section

malabari-logo-mobile

മത്സ്യത്തൊഴിലാളി അംഗത്വ രജിസ്ട്രേഷന് ഓൺലൈൻ പോർട്ടൽ

HIGHLIGHTS : Fisherman Membership Registration Online Portal

മത്സ്യബന്ധനവും അനുബന്ധ പ്രവൃത്തികളും മുഖ്യ തൊഴിലാക്കിയവർക്കു സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ഇനി ഓൺലൈനായി സമർപ്പിക്കാം. ഇതിനുള്ള ഓൺലൈൻ പോർട്ടൽ www.fims.kerala.gov.in ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (എഫ്.ഐ.എം.എസ്) എന്ന ഡാറ്റ ബേസിൽപ്പെടുത്തിയാണ് ഓൺലൈൻ പോർട്ടലിനു രൂപംനൽകിയത്.

ഓൺലൈനായി അപേക്ഷ നൽകുമ്പോൾത്തന്നെ അപേക്ഷകനു ടോക്കൺ നമ്പർ ലഭിക്കും. ഇതിനൊപ്പം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കുകയും ചെയ്യാം. ടോക്കൺ നമ്പർ ഉപയോഗിച്ച് അപേക്ഷയുടെ നിലവിലെ സ്ഥിതി സ്വയം പരിശോധിക്കാം.

sameeksha-malabarinews

2022 ജനുവരി ഒന്നു മുതൽ സ്വീകരിക്കുന്ന അനുബന്ധ മത്സ്യത്തൊഴിലാളി രജിസ്ട്രേഷൻ അപേക്ഷ ഉൾപ്പെടെ കേരള ഫിഷർമെൻ വെൽഫെയർ ഫണ്ട് ബോർഡിലെ അംഗത്വത്തിനുള്ള എല്ലാ അപേക്ഷയും ഇനി മുതൽ ഓൺലൈനായി സമർപ്പിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!