ഒമിക്രോൺ; തിയേറ്ററുകളിൽ പത്തുമണിക്കുശേഷമുള്ള പ്രദർശനത്തിന് സർക്കാർ വിലക്ക്

സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി തീയറ്ററുകളിൽ പത്തുമണിക്കുശേഷം പ്രദർശനം അനുവദിക്കില്ല എന്ന് സർക്കാർ അറിയിച്ചു. ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം . രാത്രി 10 മണിക്ക് ശേഷം ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.

നേരത്തെ ജനുവരി രണ്ടുവരെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാത്രി പത്തു മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണങ്ങൾ.

31ന് രാത്രി 10 നു ശേഷം പുതുവത്സരാഘോഷം അനുവദിക്കില്ല. വാഹന പരിശോധനയും കർശനമാക്കും. രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെ ആൾക്കൂട്ടവും അനാവശ്യ യാത്രകളും നിരോധിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top