HIGHLIGHTS : Fish roe fry
മീൻമുട്ട ഫ്രൈ
ആവശ്യമായ ചേരുവകൾ


മീൻമുട്ട/പഞ്ഞി : അര കിലോ
മഞ്ഞപ്പൊടി -1 ടേബിൾ സ്പൂൺ
മുളക്പൊടി – 1 ടേബിൾ സ്പൂൺ
കുരുമുളകുപൊടി – 1 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ചെറിയുള്ളി കറിവേപ്പില ചതച്ചത് – 2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ മീൻമുട്ട അഥവാ പഞ്ഞി ഒരു ചട്ടിയിൽ എടുക്കുക. അതിലേക്ക് മഞ്ഞൾപ്പൊടി,മുളകുപൊടി,കുരുമുളകുപൊടി,ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് മാറ്റിവെക്കുക. ശേഷംഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ചെറിയുള്ളി കറിവേപ്പില എന്നിവ ചതച്ചത് ചേർക്കുക.അല്പനേരം വഴറ്റിയതിനു ശേഷം ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കുക. ശേഷം മസാല ചേർത്ത് മാറ്റിവെച്ച മീൻ മുട്ട അതിലേക്ക് ചേർക്കുക. പാകമായതിനുശേഷം ഇറക്കി വയ്ക്കുക.