സംസ്ഥാനത്ത് ആദ്യമായി മദ്‌റസാധ്യാപക റൈഞ്ച് യോഗങ്ങളില്‍ ക്ലാസുകളുമായി മോട്ടോര്‍ വാഹന വിഭാഗം

തിരൂരങ്ങാടി : പ്രഭാതവേളകളിലെ തിരക്കൊഴിഞ്ഞ നിരത്തുകളില്‍ ശലഭങ്ങളെ പോലെ കുരുന്നുകള്‍ കൂട്ടമായി മദ്രസ്സകളിലേക്ക് നടന്ന് പോവുന്ന മനോഹര കാഴ്ചകള്‍ക്ക് രക്തം പുരളാതിരിക്കാന്‍ അധികൃതരുടെ ജാഗ്രതക്കണ്ണുകള്‍.
നിരത്തുകളിലെ അപകടങ്ങള്‍ക്ക് അറുതി വരുത്താന്‍ മദ്രസ അധ്യാപകര്‍ക്കും അവരിലൂടെ രക്ഷിതാക്കള്‍ അടക്കമുള്ള പൊതു സമൂഹത്തിലേക്കും റോഡ് സുരക്ഷാ ബോധം നല്‍കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ടാണ് മുഅല്ലിംകളുടെ സംഗമ വേദിയായ റൈഞ്ച് യോഗങ്ങളില്‍ അധ്യാപകര്‍ക്ക് പരിശീലന ക്ലാസ് നല്‍കിക്കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റെ് വിഭാഗം പുതിയ മുന്നേറ്റത്തിന് തുടക്കം കുറിച്ചത്.
അധ്യാപകരിലൂടെ മദ്രസ വിദ്യാര്‍ഥികള്‍ക്കും കൂടി റോഡ് സുരക്ഷാ സന്ദേശങ്ങള്‍ കൈമാറുന്ന രീതിയിലാണ് ക്ലാസുകള്‍ സംവിധാനിച്ചിട്ടുള്ളത്. റോഡിലൂടെ നടക്കുമ്പോഴും വാഹനങ്ങളില്‍ കയറുമ്പോഴും പാലിക്കേണ്ട നിയമനിര്‍ദ്ദേശങ്ങളും സുരക്ഷാ കവചങ്ങള്‍ ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കൃത്യമായ പാഠങ്ങളും പരിശീലനങ്ങളും ക്ലാസുകളില്‍ നല്‍കുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് എം വി ഐ പി കെ മുഹമ്മദ് ശഫീഖ് ആണ് ക്ലസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രഭാത നമസ്‌കാരങ്ങള്‍ക്ക് പള്ളിയില്‍ പോകുന്നവരിലും ജാഗ്രത വളര്‍ത്താന്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ശബരിമല തീര്‍ത്ഥാടന കാലത്ത് മറുനാട്ടില്‍ നിന്ന് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് റോഡ് സുരക്ഷാ സന്ദേശങ്ങള്‍ നല്‍കി ബോധവല്‍ക്കരണം നല്‍കിയത് ഏറെ ശ്രദ്ധേയമായിരുന്നു.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നത്.

ഇതിന്റെ ആദ്യ ഘട്ടമായി തിരൂരങ്ങാടി , മൂന്നിയൂര്‍, കൊളപ്പുറം റൈഞ്ചുകളില്‍ ക്ലാസുകള്‍ നടന്നു. ജില്ലയിലെ മറ്റു സ്ഥലങ്ങളിേലേക്കും മറ്റു വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്ക് കീഴില്‍ നടക്കുന്ന അധ്യാപകരിക്കും ഇത് വ്യാപിക്കാനാണ് പരിപാടി. എ എം വി ഐ കെ ആര്‍ ഹരിലാലും പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top