മലപ്പുറം: മയക്കുമരുന്ന് കേസുകളിലെ മൂന്ന് പ്രതികളുടെ സ്വത്തുവകകള്‍ പോലീസ് സര്‍ക്കാറിലേക്ക് കണ്ടുകെട്ടി.
ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അത്താണിക്കല്‍ മുഹമ്മജ് ഷാഫി, ഇരുമ്പുഴി സ്വദേശി പറമ്പന്‍ കാരെകടവത്ത് അബ്ദുള്‍ ജാബിര്‍, ചോക്കാട് സ്വദേശി നെച്ചിയില്‍ ജിതിന്‍ എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
പെരിന്തല്‍മണ്ണയില്‍ 2021 ല്‍ 52.2 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസില്‍ മുഹമ്മദ് ഷാഫിയുടെ പേരിലുള്ള കാര്‍, 2020 ല്‍ മലപ്പുറം പോലീസ് പിടിച്ച 318 കിലോഗ്രാം കഞ്ചാവ് കേസില്‍ അബ്ദുള്‍ ജാബിറിന്റെ കാര്‍, 2021 ല്‍ കാളികാവില്‍ 20 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസില്‍ ജിതിന്റെ ചോക്കാട് വില്ലേജിലെ ഏഴ് സെന്റ് ഭൂമിയും കാറും എന്നിവയാണ് കണ്ടുകെട്ടിയത്.
ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.




