പരീക്ഷണോപകരണങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം
പരീക്ഷണോപകരണങ്ങളുടെ ഉപയോഗം പരിശീലിപ്പിക്കുന്നതിന് കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്സ് പഠനവിഭാഗം യുവഅധ്യാപകര്‍ക്കും ഗവേഷകര്‍ക്കുമായി ക്ലാസ് തുടങ്ങി. അലിഗഡ് മുസ്ലിം സര്‍വകലാശാല, കേന്ദ്ര ശാസ്ത്ര സാങ്കേതിക പഠനവകുപ്പ് എന്നിവയുമായി സഹകരിച്ചുള്ള പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വിവിധ ഉപകരണങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് വൈസ് ചാന്‍സലര്‍ ക്ലാസെടുത്തു. പരീക്ഷണലാബുകളില്‍ ഉപയോഗിക്കുന്ന ആധുനികങ്ങളായ 14 ഉപകരണങ്ങളിലാണ് ഒരാഴ്ചത്തെ പരിശീലനം. ചടങ്ങില്‍ പഠനവകുപ്പ് മേധാവി ഡോ. സി.ഡി. രവികുമാര്‍ അധ്യക്ഷനായി. ഡോ. എം.എം. മുസ്തഫ, ഡോ. എ.ഐ. യഹ്യ, ഡോ. മുഹമ്മദ് ഷാഹിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. പി. പി. പ്രദ്യുമ്നന്‍ ക്ലാസെടുത്തു.
ബി.എഡ്. പ്രവേശനം
അപേക്ഷയില്‍ തിരുത്തലിന് അവസരം
കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയനവര്‍ഷത്തെ ബി. എഡ്. പ്രവേശനത്തിന് കൊമേഴ്‌സ് ഒഴികെയുള്ള വിഷയങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അപേക്ഷയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിന് 22-ന് വൈകീട്ട് 5 മണിവരെ അവസരം. ഒന്നാം അലോട്ട്‌മെന്റ് ലഭിച്ച് ഇന്റക്‌സ് മാര്‍ക്ക്, വെയിറ്റേജ് മാര്‍ക്ക്, റിസര്‍വേഷന്‍ കാറ്റഗറി തുടങ്ങിയവയിലെ തെറ്റുകള്‍ കാരണം പ്രവേശനം നേടാന്‍ സാധിക്കാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. അവരെ രണ്ടാം അലോട്ട്‌മെന്റിന് പരിഗണിക്കുന്നതാണ്. പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും എടുത്ത് സൂക്ഷിക്കണം. ഫോണ്‍ 0494 2407016, 2660600.
എം.എ. മലയാളം സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ മലയാളം പഠനവിഭാഗത്തില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എ. മലയാളത്തിന് ജനറല്‍ വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി 22-ന് രാവിലെ 10.30-ന് മുമ്പായി പഠനവിഭാഗത്തില്‍ ഹാജരാകണം. 3575 രൂപയാണ് പ്രവേശന സമയത്ത് അടക്കേണ്ട ഫീസ്.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2022 പരീക്ഷയുടെയും രണ്ടാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 6 വരെ അപേക്ഷിക്കാം.



