HIGHLIGHTS : Fiok prepares to protest by closing theaters over OTT release of Jude Antony's '2018'
കൊച്ചി: ജൂഡ് ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘2018’ ന്റെ ഒ ടി ടി റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധത്തിനൊരുങ്ങി ഫിയോക് .തിയേറ്റര്‍കാരുമായുള്ള കാരാര്‍ ലംഘിച്ച് സിനിമ ഒ ടി ടി യില്‍ റിലീസിന് കൊടുത്തെന്ന് ആരോപിച്ചാണ് സമരം.
42 ദിവസം തിയേറ്ററില്‍ ഓടികഴിഞ്ഞാല്‍ മാത്രമെ സിനിമ ഒ ടി ടി യില്‍ റിലീസിന് കൊടുക്കാന്‍ പറ്റുകയുള്ളൂ എന്നായിരുന്നു കാരാര്‍. എന്നാല്‍ സിനിമ റിലീസ് ആയി 33 ദിവസം പിന്നിടുമ്പോഴേക്കും ഒ ടി ടി റിലീസിന് കൊടുത്തതാണ് സമരം ചെയ്യാനുള്ള കാരണം.


ബുധനാഴ്ചയും വ്യാഴാഴ്ചയും സംസ്ഥാനത്ത് തിയേറ്ററുകള്‍ അടച്ചിടുമെന്നാണ് ഫിയോകിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. അന്നേ ദിവസം ഓണ്‍ലൈന്‍ ആയി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീ ഫണ്ട് നല്‍കുമെന്നും അറിയിച്ചു. അതേ സമയം തിയേറ്ററുകള്‍ അടച്ചിടില്ലെന്ന് എക്‌സ്ബിറ്റെര്‍സ് ഫെഡറേഷന്‍ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു