HIGHLIGHTS : Two photos of Malayalam superstars Mammootty and Mohanlal with their wives Sulphat and Suchitra are going viral in the social media
സമൂഹ മധ്യമങ്ങളില്‍ വൈറല്‍ ആയി മലയാളത്തിലെ താര രാജാക്കന്‍മാരുടെ കുടുംബം ചിത്രം. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഇവരുടെ ഭാര്യമാരായ സുല്‍ഫത്തിനും സുചിത്രയ്ക്കുമൊപ്പമുള്ള രണ്ട് ഫോട്ടോകളാണ് സമൂഹ മധ്യമങ്ങളില്‍ വൈറല്‍ ആയി കൊണ്ടിരിക്കുന്നത്.
35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിയും ഭാര്യയും മോഹന്‍ലാലിന്റെ വിവാഹ ദിവസം എടുത്ത ഫോട്ടോയും അതിന്റയൊപ്പം ലുലു ഗ്രുപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിന് ഇരുവരും എത്തിയപ്പോള്‍ എടുത്ത കുടുംബ ചിത്രവുമാണ് ഇപ്പോള്‍ വൈറല്‍ ആയി കൊണ്ടിരിക്കുന്നത്.ഇരുവരുടെയും ഫാന്‍സ് ഗ്രുപ്പുകളിലും മറ്റു മാധ്യമങ്ങളിലും ആഘോഷപൂര്‍വ്വമാണ് ഈ ചിത്രങ്ങള്‍ വരവേറ്റത്. 35 വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഇവരുടെ സൗഹൃദത്തെ ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ് ഈ ചിത്രങ്ങള്‍.


മോഹന്‍ ലാല്‍ ഇപ്പോള്‍ ലിജോ ജോസ് പല്ലിശ്ശേരിയുടെ മലൈകാട്ടെ വാലിബനില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് .പൃഥ്വിരാജിന്റെ എമ്പുരാന്‍ ആണ് മോഹന്‍ലാലിന്റെതായി അടുത്തതായി ചിത്രീകാരണത്തിന് ഒരുങ്ങുന്ന സിനിമ. ഡിനോ ഡെന്നിസിന്റെ ബസൂക്കയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ജിയോ ബേബിയുടെ കാതല്‍ ആണ് മമ്മൂട്ടിയുടെ അടുത്ത പുറത്തിറങ്ങാന്‍ ഇരിക്കുന്ന സിനിമ.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു