Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ബി.ടി.എ. അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Calicut University News; BTA Application invited

ബി.ടി.എ. അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂരിലുള്ള സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ ബാച്ചിലര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സര്‍വകലാശാലകളില്‍ നാടക ബിരുദ പഠനത്തിനായുള്ള ഏകസ്ഥാപനമാണ് സ്‌കൂള്‍ ഓഫ് ഡ്രാമ. അഭിരുചി പരീക്ഷയുടെയും പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. താല്‍പര്യമുള്ളവര്‍ക്ക് ജൂണ്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.

sameeksha-malabarinews

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എച്ച്.എം. നവംബര്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ എം.എ. മലയാളം ഏപ്രില്‍ 2021 പരീക്ഷയുടെയും പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എ. അറബിക് നവംബര്‍ 2020, അവസാന വര്‍ഷ എം.എ. മലയാളം ഏപ്രില്‍ 2021 പരീക്ഷകളുടെ തടഞ്ഞുവെച്ച ഫലത്തിന്റെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 20 വരെയും 180 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.

എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക് പിഴ കൂടാതെ 19 വരെയും 180 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 14-ന് തുടങ്ങും.

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ ഭരണ കാര്യാലയത്തിലേക്കുള്ള പുതിയ റോഡരികില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പേരാലിന്‍ തൈ നടുന്നു. പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാംരാജ്, ഹരിത കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോണി തോപ്പില്‍, ലാന്റ്‌സ്‌കേപ്പിംഗ് ഓഫീസര്‍ ഡോ. എ.കെ. പ്രദീപ് തുടങ്ങിയവരും തൈകള്‍ നട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!