സിനിമാ നിരൂപകന്‍ കൗശിക് എല്‍ എം അന്തരിച്ചു; അനുശോചിച്ച് താരങ്ങള്‍

ചെന്നൈ: സിനിമാ നിരൂപകനും എന്റര്‍ടെയ്ന്‍മെന്റ് ട്രാക്കറുമായ കൗശിക് എല്‍ എം (36) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്. ഗലാട്ട ചാനലിലെ അവതാരകനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ചലച്ചിത്ര ലോകത്തുനിന്നും നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിച്ചത്. അദ്ദേഹത്തിന്റെ മരണത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരക്കൊണ്ട, രശ്മി മന്ദന്ന, കീര്‍ത്തി സുരേഷ് തുടങ്ങിയ താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി.

‘ഇത് വളരെ ഹൃദയ ഭേതകമാണ്. ഈ വാര്‍ത്ത സത്യമാവരുതെ എന്ന് ആഗ്രഹിക്കുന്നു. നിങ്ങളുടെ കുടുംബം ഈ ഘട്ടത്തിലൂടെ എങ്ങനെയാണ് കടന്നു പോകുന്നതെന്ന് എനിക്ക് ചിന്തിക്കാനാവുന്നില്ല. എനിക്ക് നിങ്ങളെ കൂടുതല്‍ പരിചയം ട്വിറ്ററിലൂടെയാണ്, കുറച്ച് വ്യക്തിപരമായി ഇടപെട്ടു. നിങ്ങള്‍ എപ്പോഴും എന്നോട് സ്നേഹവും കരുതലും കാണിച്ചു,’ എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ കൗശിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്.

‘ജീവിതം വളരെ ചെറുതാണ്. ആദരാഞ്ജലികള്‍ സഹോദരാ. നല്ല സിനിമക്ക് ഒപ്പം നിന്ന നിങ്ങളുടെ കരുതലിനും പ്രോത്സാഹനത്തിനും നന്ദി. എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഇതെന്നെ വളരെ അധികം വ്യക്തിപരമായി ബാധിച്ചു,’ എന്നും ദുല്‍ഖര്‍ കുറിച്ചു.

‘നിങ്ങളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. നിങ്ങളെ മിസ് ചെയ്യും’, എന്നാണ് ദേവരക്കൊണ്ട കുറിച്ചത്. ഇങ്ങനെയൊരു വാര്‍ത്ത കേള്‍ക്കേണ്ടിവന്നതില്‍ ഖേദിക്കുന്നുവെന്ന് രശ്മി മന്ദന്ന ട്വീറ്റ് ചെയ്തു. തികച്ചും ഹൃദയഭേദകമെന്നും അവര്‍ കുറിച്ചു. കൗശിക്കിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ അഗാധമായ അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നുവെന്ന് കെജിഎഫ് നിര്‍മാതാവ് കുറിച്ചു. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. അഗാധമായ അനുശോചനം. കൗശിക് ഇനി ഇല്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല’, എന്ന് കീര്‍ത്തി സുരേഷ് കുറിച്ചു.

 

 

Share news
error: Content is protected !!
Scroll to Top