തിരക്കുള്ള ട്രെയ്നില്‍ നിന്ന് യാത്ര ചെയ്ത് ദുബായ് കിരീടവകാശിയും സുഹൃത്തും; ചിത്രങ്ങള്‍ വൈറല്‍

ലണ്ടനില്‍ ആള്‍ക്കൂട്ടത്തിനിടെ ആരാലും തിരിച്ചറിയപ്പെടാതെ യാത്ര ചെയ്യുന്ന ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം പങ്കുവച്ച ഫോട്ടോ വൈറല്‍. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ലണ്ടനില്‍ അവധിയാഘോഷത്തിലാണ് ഷെയ്ഖ് ഹംദാന്‍. അണ്ടര്‍ഗ്രൗണ്ട് ഗതാഗത സൗകര്യമായ ലണ്ടന്‍ ട്യൂബില്‍ സുഹൃത്തുമൊത്ത് സഞ്ചരിക്കുന്നതിന്റെ ഫോട്ടോകളാണ് ഷെയ്ഖ് ഹംദാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ബദര്‍ അതീജ് എന്ന സുഹൃത്താണ് ഇദ്ദേഹത്തിനൊപ്പമുള്ളത്.

‘ഏറെ ദൂരം പോകാനുണ്ട്- ബദര്‍ ആണെങ്കില്‍ ഇപ്പോഴേ ബോറടിച്ചുതുടങ്ങി…’- എന്ന അടിക്കുറിപ്പോടെയാണ് ഷെയ്ഖ് ഹംദാന്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരക്ക് മൂലം ഷെയ്ഖ് ഹംദാനും സുഹൃത്തും നിന്നാണ് യാത്ര ചെയ്യുന്നത്. പിറകില്‍ യാത്രക്കാരെയും കാണാം. ആരും ഇദ്ദേഹത്തെയോ സുഹൃത്തിനെയോ തിരിച്ചറിഞ്ഞിട്ടില്ല.

എന്നാല്‍ കഴിഞ്ഞ മാസം ലണ്ടനില്‍ തന്നെ ദുബായ് വംശജരായ ആളുകള്‍ ഷെയ്ഖ് ഹംദാനെ കാറിനകത്ത് വച്ച് കണ്ട് തിരിച്ചറിയുകയും സെല്‍ഫിയെടുക്കുന്നതിനായി തടിച്ചുകൂടുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും ഫോട്ടോകളുമെല്ലാം വൈറലായിരുന്നു.

 

Share news
error: Content is protected !!
Scroll to Top