കശ്മീരില്‍ ഐടിബിപി ജവാന്മാര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 6 മരണം

ശ്രീനഗര്‍: കശ്മീരില്‍ ഐ ടി ബി പി ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ആറ് മരണം. പഹല്‍ഘാമിലെ ഫ്രിസ്ലാനിലാണ് സംഭവം. ചന്ദന്‍വാരിയില്‍ നിന്ന് ശ്രീനഗറിലെ കണ്‍ട്രോള്‍ റൂമിലേക്കു പോയ ബസാണ് നദിയിലേക്ക് മറിഞ്ഞത്. 37 ജവാന്മാരും രണ്ട് ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥരുമാണ് ബസ്സില്‍ ഉണ്ടായിരുന്നത്.

ബ്രേക്കിന് തകരാര്‍ സംഭവിച്ചതാണ് ബസ് മറിയാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.

അമര്‍നാഥ് യാത്ര യാത്രയുടെ സുരക്ഷയ്ക്കായി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍പെട്ടത്. ഗുരുതരമായി പരിക്കേറ്റ ജവാന്മാരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top