Section

malabari-logo-mobile

ഓസ്‌ട്രേലിയ ഹോളണ്ടിനോട് പൊരുതിതോറ്റു(3-2)

HIGHLIGHTS : പോര്‍ട്ട് അലഗ്രെ നിലവിലെ ലോകചാന്വന്യന്‍മാരായ സ്‌പെയ്‌നിനെ കൂട്ടക്കുരുതി നടത്തിയമവാരണ് തങ്ങളുടെ എതിരാളികളെന്ന് ഓസ്‌ട്രേലിയ ഒരിക്കലും ചിന്തിച്ചിരുന്ന...

2376094_full-lndപോര്‍ട്ട് അലഗ്രെ നിലവിലെ ലോകചാന്വന്യന്‍മാരായ സ്‌പെയ്‌നിനെ കൂട്ടക്കുരുതി നടത്തിയമവാരണ് തങ്ങളുടെ എതിരാളികളെന്ന് ഓസ്‌ട്രേലിയ ഒരിക്കലും ചിന്തിച്ചിരുന്നില്ല. തങ്ങളുടെ രണ്ടാം മത്സരത്തില്‍ തോറ്റു പുറത്തേക്ക് പോകുമ്പോഴും ഇത്തവണത്തെ ലോകകപ്പ് നേടാനുള്ള സാധ്യതയേറയുള്ള ഹോളണ്ടിനെ വിറപ്പിച്ചു തലയുയര്‍ത്തിത്തെന്ന് കളകളത്തില്‍ കങ്കാരുപട നിറഞ്ഞുനിന്നു.

ഫലം സൂചിപ്പിക്കുന്നതുപോലെ അത്യന്തം ആവേശകരവും ഉദ്യോഗജനകവുമായിരുന്നു മത്സരം. കളിയുടെ ഇരുപതാം മ്ിനിറ്റില്‍ സൂപ്പര്‍താരം ആര്യന്‍ റോബന്‍ നേടിയ ഗോളിന് ഹോളണ്ട് മുന്നിലെത്തിയെങ്ങിലും തൊട്ടടുത്ത മിനിറ്റില്‍ ഓസ്‌ട്രേലിയ ടീം കാഹിലിന്റെ പുറംകാലുകൊണ്ട് തിരിച്ചടിച്ചു. പിന്നീട് ബാക്കിയുള്ള എഴുപതുമിനിറ്റും കടുത്ത പോരാട്ടത്തിന്റെതായിരുന്നു. കളിയുടെ അമ്പത്തിനാലാം മിനിറ്റില്‍ ഒരു ഹാന്‍ഡ്‌ബോളിലൂടെ ലഭിച്ച പെനാല്‍ട്ടി മിലെ യാട്‌നിക് ഗോളാക്കിയതോടെ ഓസ്‌ട്രേലിയ മുന്നിലത്തുകയും ചെയ്തു. തുടര്‍ന്ന് ഉണര്‍ന്ന് കളിച്ച ഓറഞ്ച് പട മൂന്ന് മിനിറ്റിനുള്ളില്‍ ക്യാപറ്റന്‍ വാന്‍പേര്‍സിയിലൂടെ മറുപടി നല്‍കി. കളിയുടെ 68ാം മിനുറ്റില്‍ ആസ്്‌ട്രേലിയന്‍ അട്ടിമറിസ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തികൊണ്ട് ഹോളണ്ടിന്റെ പകരക്കാരനായിറങ്ങിയ മെഫിസ് ഡീപായി തങ്ങളുടെ വിജയഗോളും നേടി

sameeksha-malabarinews

ലോകഫുട്‌ബോളിലെ പരിചയസമ്പന്നതയുടെ മുന്‍തൂക്കമായിരുന്നു ഹോളണ്ടിന് വിജയം സമ്മാനിച്ചതെന്ന് നിസംശയം പറയാം. ഇതോടെ ഈ ലോകകപ്പിലെ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യടീം ഹോളണ്ടായിരിക്കും

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!