ഇന്‍ഷുറന്‍സില്ലാതെ സര്‍വീസ്: സ്‌കൂള്‍ ബസ് പെര്‍മിറ്റ് റദ്ദാക്കി

busഇന്‍ഷുറന്‍സില്ലാതെ സര്‍വീസ് നടത്തിയ സ്‌കൂള്‍ പെരിയമ്പലം സ്‌കൂള്‍ ബസ്സിന്റെ പെര്‍മിറ്റ് സസ്പന്‍ഡ് ചെയ്തതായി ആര്‍.റ്റി.ഒ അറിയിച്ചു. പെരിന്തല്‍മണ്ണ ജോയന്റ് ആര്‍.റ്റി.ഒ യുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. അറ്റന്‍ഡറില്ലാതെ ബസ് സര്‍വീസ് നടത്തിയാലും പെര്‍മിറ്റ് സസ്പന്‍ഡ് ചെയ്യുമെന്ന് ആര്‍.റ്റി. ഒ അറിയിച്ചു. സ്‌കൂള്‍ ബസുകള്‍ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്കും നല്‍കും. മൂന്ന് ദിവസത്തിനകം പരാതിയില്‍ 89നടപടിയുണ്ടായില്ലെങ്കില്‍ പരാതി നല്‍കിയ ഓഫീസിന്റെ വിവരം സഹിതം kl10@keralamvd.gov.in ല്‍ വിവരം നല്‍കണമെന്ന് ആര്‍.റ്റി.ഒ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top