പരപ്പനങ്ങാടി :ഇന്ന് വൈകീട്ട് പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ അക്രമികള്‍ പരസ്യമായി തടഞ്ഞുനിര്‍ത്തി ബീര്‍കുപ്പികൊണ്ട് എറിഞ്ഞു തകര്‍ത്ത് ബസ്സ്, കോഴിക്കോട് നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന ബസ്സ് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം എറിഞ്ഞു തകര്‍ത്തത് ബീര്‍കുപ്പിയുമായുള്ള ഏറില്‍ ബസ്സ് യാത്രികരായ രണ്ട് യുവതികള്‍ക്ക് പരിക്കേറ്റിരുന്നു.
ബീര്‍കുപ്പിയെറിഞ്ഞ ചെട്ടിപ്പടി ആലുങ്ങല്‍ സ്വദേശി പൂഴിക്കുറവന്‍ സക്കറിയ, നാലകത്ത് റിയാസ് എന്നിവരെ പതിനഞ്ച് മിനിറ്റിനുള്ളില്‍ പോലീസ് പിടികൂടിയിരുന്നു. പരപ്പനങ്ങാടി ഒട്ടുമ്മല്‍ ചാപ്പപ്പടിയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്
ഇതേ തുടര്‍ന്ന് പരപ്പനങ്ങാടി കോഴിക്കോട് റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സെപ്പെട്ടിരുന്നു.



