അനര്‍ഹമായി ബി.പി.എല്‍. കാര്‍ഡ് കൈവശം വച്ച 170 പേര്‍ക്കെതിരെ നടപടി

ration cardകോഴിക്കോട് : അനര്‍ഹമായി ബി.പി.എല്‍.കാര്‍ഡ് കൈവശം വച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള 170 പേര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ സി.എ.ലത അറിയിച്ചു. ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളുണ്ടാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ അടക്കമുള്ളവര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്യും. അനര്‍ഹരായവര്‍ ബി.പി.എല്‍ കാര്‍ഡ് കൈവശം വയ്ക്കുന്നതു മൂലം അര്‍ഹരായവര്‍ക്ക് ആനുകൂല്യം നഷ്ടപ്പെടുന്ന സാഹചര്യം ദീര്‍ഘനാളായി ജില്ലയിലുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.
അനര്‍ഹകാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പലതവണ മുന്നറിയിപ്പ് കൊടുത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തില്‍ കളക്ടറുടെ നിര്‍ദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് വീടുവീടാന്തരം നടത്തിയ പരിശോധനയിലാണ് അനര്‍ഹമായി കൈവശം വച്ചിരുന്ന കാര്‍ഡുകള്‍ കണ്ടെത്തിയത്.

 

Share news
error: Content is protected !!
Scroll to Top