ബസ്സിന് നേരെ ബീര്‍കുപ്പിയെറിഞ്ഞ ബൈക്ക് യാത്രികരെ പോലീസ് പിടികൂടി.

69724144പരപ്പനങ്ങാടി പട്ടാപകല്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് വിലങ്ങിട്ട് ബീയര്‍ക്കുപ്പിയെറിഞ്ഞ ബൈക്ക് യാത്രികരെ പോലീസ് പിടികൂടി . പരപ്പനങ്ങാടി കോഴിക്കോട് റോഡില്‍ തിരക്കേറിയ അഞ്ചപ്പുരയില്‍ വച്ച് വൈകീട്ട് നാലു മണിയോടെയാണ് സംഭവം. കോഴിക്കോട്് നിന്ന് പരപ്പനങ്ങാടിയിലെക്ക് വരികയായിരുന്ന നിര്‍മാല്യം ബസ്സിന് നേരായണ് ആക്രമമണമുണ്ടായത്. ആക്രമണത്തില്‍ ബസ്സ് യാത്രികരായ രണ്ട് പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസ്സിന്റെ മുന്‍ഭാഗത്തെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്നു.

ുസംഭവം നടന്നിടത്ത് നിന്ന് രക്ഷപ്പെട്ട പ്രതികളായ ആലുങ്ങല്‍ പുഴിക്കുറവന്‍ സിദ്ധീഖിന്റെ മകന്‍ സക്കറിയ(29), ചെട്ടിപ്പടി നാലകത്ത് അലവിയുടെ മകന്‍ റിയാസ്(27) എന്നിവരാണ് പിടിയിലായത്. സംഭവം നടന്ന് പതിനഞ്ച്് മിനിറ്റിനുള്ളില്‍ പ്രതികകളെ പോലീസ് പരപ്പനങ്ങാടി ഒട്ടുമ്മല്‍ ചാപ്പപ്പടിയില്‍ വച്ച് പിടികൂടി.
സംഭവത്തില്‍ പരിക്കേറ്റ പുകയൂര്‍ സ്വേദേശിനി മീനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികള്‍ മദ്യപിച്ചതായി സൂചനയുണ്ട് സംഭവസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് പരപ്പനങ്ങാടി കോഴിക്കോട് റോഡില്‍ ഏറെ നേരം ഗതാതഗതം തടസ്സപ്പെട്ടു.

 

Share news
error: Content is protected !!
Scroll to Top