Section

malabari-logo-mobile

മീററ്റ് മെഡിക്കല്‍ കോളേജില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി

HIGHLIGHTS : മീററ്റ് : സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ തുടര്‍ക്കഥയായ ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയതായി പരാതി. മ...

ipad-art-wide-pg6-child-abuse-420x0മീററ്റ് : സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ തുടര്‍ക്കഥയായ ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയതായി പരാതി. മീററ്റ് മെഡിക്കല്‍ കോളേജില്‍ വെച്ച് ഗാര്‍ഡും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് ബലാത്സംഗത്തിനിരയാക്കിയതെന്ന് പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടി അമ്മാവന്റെ വീട്ടില്‍ നിന്നും തനിച്ച് വീട്ടിലേക്ക് മടങ്ങുന്നവഴി മെഡിക്കല്‍ കോളേജിലെ ഗാര്‍ഡും സുഹൃത്തും ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി ആശുപത്രിയിലെത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നത്രെ. സംഭവം നടന്നത് വെള്ളിയാഴ്ചയാണ്.
തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് പെണ്‍കുട്ടിയെ ഇവര്‍ വിട്ടയച്ചത്. ആരോടെങ്കിലും പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് ആദ്യമൊന്നും വീട്ടുകാരോട് പോലും പെണ്‍കുട്ടി കാര്യം പറയാതിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അപാകത തോന്നിയ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് കുട്ടി പീഡനവിവരം പുറത്തു പറയുന്നത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഗാര്‍ഡിനെതിരെ നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതരും അറിയിച്ചിട്ടുണ്ട്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!