Section

malabari-logo-mobile

ലോകകപ്പ് മാതൃകയില്‍ പെയിന്റടിച്ച എമ്മ അലന്റെ സെല്‍ഫി ചിത്രം ശ്രദ്ദേയമാകുന്നു

HIGHLIGHTS : ലണ്ടണ്‍ : ലോകകപ്പ് ഫുട്‌ബോള്‍ ട്രോഫിയുടെ മാതൃകയില്‍ ശരീരത്തില്‍ ഗോള്‍ഡണ്‍ പെയിന്റടിച്ച് ആര്‍ട്ടിസ്റ്റ് എമ്മ അലന്‍ എടുത്ത സെല്‍ഫി സോഷ്യല്‍ സൈറ്റുകള...

Untitled-1 copyലണ്ടണ്‍ : ലോകകപ്പ് ഫുട്‌ബോള്‍ ട്രോഫിയുടെ മാതൃകയില്‍ ശരീരത്തില്‍ ഗോള്‍ഡണ്‍ പെയിന്റടിച്ച് ആര്‍ട്ടിസ്റ്റ് എമ്മ അലന്‍ എടുത്ത സെല്‍ഫി സോഷ്യല്‍ സൈറ്റുകളില്‍ തരംഗമാകുന്നു.

ഒറ്റ നോട്ടത്തില്‍ ഗോള്‍ഡണ്‍ പ്രതിമയെന്ന് തോന്നിക്കുന്ന ചിത്രത്തില്‍ തന്റെ കൈകൊണ്ട് മുഖം പിടിച്ചിരിക്കുന്ന രീതിയിലാണ് എമ്മയുടെ ചിത്രം. ചിത്രം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതോടെ ആയിരകണക്കിന് പേരാണ് ഇതിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

sameeksha-malabarinews

രണ്ടരമണിക്കൂര്‍ നേരം എടുത്താണ് പെയിന്റിങ്ങ് പൂര്‍ത്തിയാക്കിയതെന്ന് എമ്മ പറഞ്ഞു. ഗ്ലോബിന്റെ ആകൃതിക്ക് വേണ്ടി തലയില്‍ സ്വിമ്മിങ്ങ് തൊപ്പിയണിഞ്ഞും ബാക്ക്ഗ്രൗണ്ട് കറുപ്പിക്കാന്‍ കൈയും തലയും ഒഴിച്ചുള്ള ഭാഗങ്ങള്‍ കറുപ്പിച്ചതായും എമ്മ വെളിപ്പെടുത്തി. അതേ സമയം ഏറ്റവും കൂടുതല്‍ വിഷമമായത് കൈ ശരിയായ രീരിയില്‍ പിടിക്കുന്നതിലായിരുന്നുവെന്ന് എമ്മ പറഞ്ഞു. പലതവണ എടുത്തതിന് ശേഷമാണ് ഫോട്ടോ ശരിയായതെന്നും അവര്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!