ഉറക്കമിളച്ച് ലോകകപ്പ് കണ്ട മൂന്ന് ഫുട്‌ബോള്‍ പ്രേമികള്‍ മരിച്ചു

imagesവേള്‍ഡ് കപ്പ് ഫുട്‌ബോള്‍ കളി ഉറക്കമിളച്ച് തുടര്‍ച്ചയായി കണ്ട മൂന്ന് ചൈനക്കാര്‍ മരിച്ചു. ബ്രസീലില്‍ നടക്കുന്ന 2014 ഫിഫ വേള്‍ഡ് കപ്പ് മല്‍സരങ്ങള്‍ ഉറക്കമിളച്ചിരുന്ന് കണ്ട മൂന്ന് പേരാണ് പക്ഷാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്.

ഷാങ്ഹായിലെ 33 കാരനായ യുവാവ് 3 ദിവസത്തോളം ഉറങ്ങാതെ ലോകകപ്പ് കണ്ടതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് മരിച്ചത്. ഉറ്വഗയും, കേസ്റ്ററിക്കയും തമ്മിലുള്ള കളി കാണവെയാണ് മരണം സംഭവിച്ചത്. ആരോഗ്യവാനായിരുന്നെങ്കിലും ഇയാള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കമ്പ്യൂട്ടറില്‍ ലൈവായി ഫുട്‌ബോള്‍ കണ്ടുകൊണ്ടിരിക്കെ 25 കാരനാണ് മരണപ്പെട്ട മറ്റൊരാള്‍. സ്‌പെയിനും, നെതര്‍ലാന്റും തമ്മിലുള്ള കളി കണ്ട് കൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മുന്‍ ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായ ലീ മിങ്ക്വംഗ് (51) മരണപ്പെട്ടത്.

ഫുട്‌ബോള്‍ ലഹരിയില്‍ എന്നും ഉറക്കമിളയ്ക്കുവന്നവര്‍ക്ക് ഒരു മുന്നറിയിപ്പാണ് ഈ സംഭവം.

Share news
error: Content is protected !!
Scroll to Top