എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍; 23 മുതല്‍ പട്ടിണി സമരത്തില്‍

downloadതിരു: എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. ഈ മാസം 23 മുതല്‍ നിയമസഭക്ക് മുന്നില്‍ അനിശ്ചിതകാല പട്ടിണി സമരം നടത്തുമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി അറിയിച്ചു.

ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചെന്നാരോപിച്ചാണ്‌
സമരസമിതി സമരത്തിന് തയ്യാറെടുക്കുന്നത്.

നേരത്തെ ക്ലിഫ് ഹൗസിന് മുമ്പില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നടത്തിയ സമരത്തിന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് അനിശ്ചിതകാല സമരത്തിന് ഇരകള്‍ ഒരുങ്ങുന്നത്. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കാനിരിക്കെയാണ് സമരസമിതിയുടെ സമരപ്രഖ്യാപനം. എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നേരത്തെ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കിയില്ലെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം നടക്കുന്നത്.

Share news
error: Content is protected !!
Scroll to Top