Section

malabari-logo-mobile

മുള്ളറിന്റെ ഹാട്രിക് മികവില്‍ പറങ്കിപ്പടയെ ജര്‍മ്മനി മുട്ടുകുത്തിച്ചു

HIGHLIGHTS : സാല്‍വദോര്‍ : മുള്ളറിന്റെ ഹാട്രിക്കില്‍ പറങ്കിപ്പടയെ ജര്‍മ്മനി മുട്ടുകുത്തിച്ചു. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കായിരുന്നു ജര്‍മ്മനിയുടെ ജയം. ജര്‍മ്മനി...

germanyസാല്‍വദോര്‍ : മുള്ളറിന്റെ ഹാട്രിക്കില്‍ പറങ്കിപ്പടയെ ജര്‍മ്മനി മുട്ടുകുത്തിച്ചു. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കായിരുന്നു ജര്‍മ്മനിയുടെ ജയം. ജര്‍മ്മനിക്കായി തോമസ് മുള്ളര്‍ ഹാട്രിക് നേടി. മാറ്റ്‌സ് ഹമ്മല്‍സാണ് മറ്റൊരു ഗോള്‍ നേടിയത്.

ബ്രസീല്‍ ലോകകപ്പിലെ ആദ്യമല്‍സരം തന്നെ ജര്‍മ്മനി അവിസ്മരണീയമാക്കിയപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും കൂട്ടര്‍ക്കും കണ്ണീരോടെയുള്ള തുടക്കമായി. പ്രതിരോധ നിരയിലെ പെപെ മുപ്പതിരണ്ടാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തു പേരുമായി കളിച്ച പോര്‍ട്ടുഗലിന് നിരാശജനകമായ പ്രകടനമേ കാഴ്ച വെക്കാന്‍ കഴിഞ്ഞൊള്ളൂ.

sameeksha-malabarinews

ബ്രസീല്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കാണ് മുള്ളര്‍ സ്വന്തമാക്കിയത്. ആദ്യ പന്ത്രണ്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മുന്നിലെത്തിച്ച മുള്ളര്‍ 45, 78 മിനിറ്റുകളിലും ഗോളടിക്കുകയായിരുന്നു. പന്ത്രണ്ടാം മിനിറ്റില്‍ മരിയോ ഗോഡ്‌സെയെ ജോവാവോ പെരേര ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് മുള്ളര്‍ ഗോളാക്കിയത്. ഹമ്മല്‍സിന്റേതായിരുന്നു പിന്നീടുള്ള ഊഴം. 32 ാം മിനിറ്റില്‍ ആയിരുന്നു പോര്‍ട്ടുഗീസ് പ്രതിരോധ നിരയെ നോക്കുകുത്തികളാക്കി ഹമ്മല്‍സിന്റെ മനോഹരാമയ ഹെഡര്‍ പിറന്നത്. തുടര്‍ന്നായിരുന്നു പെപെയുടെ പുറത്താവല്‍. മുള്ളറുടെ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ പെപെയുടെ കൈ മുള്ളറുടെ മുഖത്ത് കൊള്ളുകയായിരുന്നു. ഗ്രൗണ്ടില്‍ വീണ മുള്ളറുടെ അടുത്തെത്തി പെപെ അദ്ദേഹത്തിന്റെ ചെവിയില്‍ അസഭ്യം പറഞ്ഞതാണ് ചുവപ്പ് കാര്‍ഡ് ലഭിക്കാന്‍ കാരണമായത്.

രണ്ടാം പകുതിയിലും മുള്ളറും ഗോഡ്‌സേയും എതിര്‍ ഗോള്‍ മുഖത്ത് തുടര്‍ച്ചയായ ആക്രമണം നടത്തുകയായിരുന്നു. 78 ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് പ്രതിരോധത്തിന്റെ വീഴ്ചയെ മുതലെടുത്ത് മുന്നേറിയ മുള്ളര്‍ക്ക് വീണ്ടും പിഴച്ചില്ല. ജര്‍മ്മനിക്ക് വേണ്ടി അന്‍പതാമത്തെ അന്താരാഷ്ട്ര മല്‍സരത്തിനിറങ്ങിയ മുള്ളറുടെ ആദ്യ അന്താരാഷ്ട്ര ഹാട്രിക് എന്ന പ്രതേ്യകതയും ഇതിനുണ്ട്.

ഏതായാലും പറങ്കി പടയെ മുട്ടു കുത്തിച്ച ജര്‍മ്മനിയുടെ ഈ വിജയം മറ്റ് 30 ടീമുകളെ കൂടി വിറപ്പിച്ചിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!