Section

malabari-logo-mobile

നൈജീരിയ കളിച്ചു; ഫ്രാന്‍സ് ഗോളടിച്ചു

HIGHLIGHTS : പൊരുതി മുന്നേറിയ നൈജീരിയയെ തളച്ച് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നൈജീരിയയെ തോല്‍പ്പിച്ചത്. പോള്‍ ബോഗ്ബ ഫ്രാന്‍...

Untitled-1 copyപൊരുതി മുന്നേറിയ നൈജീരിയയെ തളച്ച് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നൈജീരിയയെ തോല്‍പ്പിച്ചത്. പോള്‍ ബോഗ്ബ ഫ്രാന്‍സിന് വേണ്ടി ആദ്യ ഗോള്‍ നേടിയപ്പോള്‍ രണ്ടാമത്തേത് സെല്‍ഫ്‌ഗോളായിരുന്നു. ഫ്രഞ്ച് മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പോള്‍ബോഗ്ബയാണ് കളിയിലെ താരം.

ബ്രസീലിയന്‍ ആക്രമണ ഫുട്‌ബോളിന്റെ വന്യമായ വേഗം പ്രകടിപ്പിച്ച നൈജീരിയക്കാരായിരുന്നു ആദ്യ പകുതി ആധിപത്യം. ഇമാനുവല്‍ യമനിക്കയുടെയും അഹമ്മദ് മൂസയുടെയും നേതൃത്വത്തില്‍ നൈജീരിയ പേരുകേട്ട ഫ്രഞ്ച് പ്രതിരോധത്തെ വിറപ്പിച്ചു. പത്തൊമ്പതാം മിനിറ്റില്‍ യമനിക്കാ ഫ്രഞ്ച് ഗോള്‍വല കുലുക്കിയെങ്കിലും ഓഫ്‌സൈഡാവുകയായിരുന്നു. ആഫ്രിക്കന്‍ കരുത്തിന് മുമ്പില്‍ ആദ്യം പതറിയ ഫ്രാന്‍സ് പോള്‍ പോഗ്ബ, മാത്യു വാല്‍ബ്യൂണ എന്നിവരുടെ മികച്ച പ്രകടനം കളിയിലേക്ക് തിരിച്ചെത്തി.

sameeksha-malabarinews

അതേസമയം ബെന്‍സീമയും ജിറൗഡും മങ്ങിയത് മുന്നേറ്റത്തിന്റെ മുനയൊടിച്ചു. രണ്ടാം പകുതിയില്‍ തുടരാക്രമണങ്ങളുമായി ഫ്രഞ്ച് പട കളം കയ്യടക്കിയെങ്കിലും നൈജീരിയന്‍ ഗോളി വിന്‍സന്റെ എനേ്യാമയെ കീഴടക്കുക ബുദ്ധിമുട്ടായിരുന്നു. ഫ്രാന്‍സിന്റെ അരഡസണോളം ഗോളവസരങ്ങള്‍ എനേ്യാമ തട്ടിയകറ്റി. 79 ാം മിനിറ്റില്‍ വാല്‍ബ്യൂണയെടുത്ത കോര്‍ണര്‍ കിക്കിലൂടെ പോള്‍ബോഗ്ബ ഫ്രാന്‍സിന്റെ ആദ്യഗോള്‍ നേടി. സമനില ഗോളിന് ആഞ്ഞ് പൊരുതിയ നൈജീരിയയെ ഞെട്ടിച്ച് കൊണ്ട് പകുതിയുടെ അധികസമയത്ത് ഫ്രാന്‍സിന്റെ രണ്ടാംഗോള്‍ പിറക്കുകയായിരുന്നു. വെള്ളിയാഴ്ച മാറക്കാന സ്റ്റേഡിയത്തില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സ് ജര്‍മ്മനിയെ നേരിടും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!