Section

malabari-logo-mobile

റഷ്യയെ സമനിലയില്‍ തളച്ച് അള്‍ജീരിയ പ്രീക്വാര്‍ട്ടറില്‍

HIGHLIGHTS : ബ്രസീലിയ : അവസാന മല്‍സരത്തില്‍ റഷ്യയെ സമനിലയില്‍ തളച്ച് അള്‍ജീരിയ ലോകകപ്പിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില...

Untitled-1 copyബ്രസീലിയ : അവസാന മല്‍സരത്തില്‍ റഷ്യയെ സമനിലയില്‍ തളച്ച് അള്‍ജീരിയ ലോകകപ്പിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് അള്‍ജീരിയ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.

നാല് വര്‍ഷത്തിന് ശേഷം ലോകകപ്പിന് ആതിഥ്യമരുളാനിരിക്കുന്ന റഷ്യക്ക് ബ്രസീലില്‍ ആദ്യ റൗണ്ടില്‍ പോകാനാകില്ല. അവസാന മല്‍സരത്തില്‍ വിജയം അനിവാര്യമായിരുന്ന യൂറോപ്യന്‍ ടീമിന് വടക്കന്‍ ആഫ്രിക്ക്യന്‍ ടീമിനോട് സമനില വഴങ്ങേണ്ടി വന്നു. മല്‍സരം തുടങ്ങി 6 മിനിറ്റ് പിന്നിടുമ്പോഴേക്കും റഷ്യ എതിര്‍വല ചലിപ്പിച് കഴിഞ്ഞിരുന്നു. അലക്‌സാന്ദ്ര കൊക്കോറിന്റേതായിരുന്നു ആദ്യ ഗോള്‍.

sameeksha-malabarinews

ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ മുന്‍തൂക്കം ഒഴിച്ചാല്‍ റഷ്യക്കൊപ്പം തന്നെയായിരുന്നു ആദ്യ പകുതിയില്‍ അള്‍ജീരിയയുടെ പ്രകടനം.

വിജയത്തിനായുള്ള റഷ്യന്‍ ശ്രമങ്ങള്‍ ഫലം കണ്ടില്ല. സമനില രണ്ടാം റൗണ്ടില്‍ എത്തിക്കുമെന്നതിനാല്‍ സമയം കളയാനുള്ള ശ്രമത്തിലായിരുന്നു അവസാനത്തില്‍ അള്‍ജീരിയ. അവസാനം ആഫ്രിക്കന്‍ ഫുട്‌ബോളിന് അഭിമാനമായി നൈജീരിയക്കൊപ്പം അള്‍ജീരിയയും അവസാന പതിനാറില്‍ ഇടം നേടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!