അധ്യാപികയുടെ സ്ഥലമാറ്റം; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

kerala-niyamasabhaതിരു : കോട്ടണ്‍ഹില്‍ ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക ഊര്‍മ്മിളാദേവിയെ സ്ഥലം മാറ്റിയ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷകരിച്ചു. അധ്യാപിക അപ്പീല്‍ നല്‍കിയാല്‍ പരിശോധിക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഈ സംഭവത്തില്‍ പ്രതിഷേധിച്ച് നിയമസഭ സ്തംഭിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ് വിഷയം സഭയില്‍ അവതരിപ്പിച്ചത്. രോഗിയായ അധ്യാപികയോടുള്ള സര്‍ക്കാര്‍ സമീപനം മാറ്റണമെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും വിഎസ് പറഞ്ഞു.

സര്‍ക്കാര്‍ നിലപാട് മയപ്പെടുത്താത്ത സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനും മുദ്രാവാക്യ വിളികള്‍ക്കുമിടയില്‍ സഭാനടപടികള്‍ പുരോഗമിച്ചു. പ്രതിപക്ഷമില്ലെങ്കിലും സഭ നടത്താമെന്ന അഹങ്കാരമാണ് സര്‍ക്കാരിനെന്നും വിഎസ് പറഞ്ഞു. തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപോയി.

 

Share news
error: Content is protected !!
Scroll to Top