സോണിയാഗാന്ധിക്കും, രാഹുലിനും സമന്‍സ്

SONIA_GANDHI_1256504fദില്ലി : കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാഗാന്ധിക്കും, കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും കോടതി സമന്‍സ്. നാഷണല്‍ ഹെറാള്‍ഡ് ഭൂമി ഇടപാട് സംബന്ധിച്ച കേസിലാണ് കോടതിയുടെ നോട്ടീസ്. പാട്ട്യാല കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്. ആഗസ്റ്റ് 7 ന് മുമ്പ് കോടതിയില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതികള്‍ക്കെതിരെ പ്രാഥമിക അനേ്വഷണത്തില്‍ തെളിവുകള്‍ കണ്ടെത്തിയതായി കോടതി അറിയിച്ചു. സോണിയക്കും, രാഹുലിനും പുറമെ 5 കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും ഇടപാടില്‍ പങ്കുണ്ട്. ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, മോത്തിലാല്‍ വോറ, സാം പീട്രൂഡ, സുമന്‍ ദുബെ എന്നിവരാണ് പ്രതി പട്ടികയിലുള്ള മറ്റ് കോണ്‍ഗ്രസ്സ് നേതാക്കള്‍.

ബിജെപി നേതാവായ സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയിലാണ് കോടതി കേസെടുത്തിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top