പരപ്പനങ്ങാടിയില്‍ മല്‍സ്യതൊഴിലാളികള്‍ റോഡ് ഉപരോധിച്ചു

2014-06-27 10.37.48പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ മല്‍സ്യതൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. കഴിഞ്ഞവര്‍ഷം ബേപ്പൂര്‍ മല്‍സ്യബന്ധന തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന വള്ളങ്ങള്‍ ശക്തമായ ഒഴുക്കിലും കടല്‍ക്ഷോഭത്തിലും പെട്ട് ഒഴുകിപോവുകയും നശിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള നഷ്ടപരിഹാരം ഇതുവരെ അനുവദിച്ച് കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് മല്‍സ്യതൊഴിലാളികള്‍ റോഡ് ഉപരോധിച്ചത്.

പരപ്പനങ്ങാടി-കടലുണ്ടി പാത ഒരു മണിക്കൂറോളം ഉപരോധിച്ചു.

ഉപരോധം സിഐടിയൂ ജില്ലാ പ്രസിഡണ്ട് വിപി സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെപിഎം കോയ, പി മുഹമ്മദ് കോയ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top