ആന്ധ്രയില്‍ ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പൊട്ടിതെറിച്ച് 14 മരണം

PIPE-LINEഗുണ്ടൂര്‍: ആന്ധ്ര പ്രദേശിലെ കിഴക്കന്‍ ഗോദാവരിയില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയില്‍) വാതക പൈപ്പ് ലൈനിലൂണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ മരണപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. രാവിലെ 6 മണിക്ക് കിഴക്കന്‍ ഗോദാവരി ജില്ലയിലെ നഗരം ഗ്രാമത്തിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് 20 കിേലാമീറ്റര്‍ ദൂരത്തില്‍ തീ പടര്‍ന്നു. സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി ഇവിടെ നിന്നും പ്രദേശവാസികളെ ഒഴിപ്പിച്ചു.

അമലാപുരം മണ്ഡലത്തിലെ നിരവധി വീടുകളും കടകളും, തെങ്ങിന്‍ തോട്ടങ്ങളും കത്തിനശിച്ചു. തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൈപ്പ്‌ലൈന്‍ വഴിയുള്ള വാതക വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

പൈപ്പ്‌ലൈന്‍ സ്‌ഫോടനത്തില്‍ നടുക്കം രേഖപ്പെടുത്തിയ ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. പ്രധാനമന്ത്രിയും സംഭവത്തെ അപലപിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top